ബോളിവുഡ് നടന് അജയ് ദേവ്ഗണുമായി ഡേറ്റിംഗിലായിരുന്നെന്ന ഗോസിപ്പിനേക്കുറിച്ച് പ്രതികരിച്ച് നടി ഇഷാ ഡിയോൾ. അജയ് അവിവാഹിതനായിരുന്ന കാലത്താണ് അജയും ഇഷയും ഡേറ്റിംഗിലാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്. ഇതേപ്പറ്റി ഒരു അഭിമുഖത്തിലായിരുന്നു ഇഷയുടെ പ്രതികരണം.
സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ കാലത്ത് എന്റെ പേര് പല സഹതാരങ്ങളുടെ പേരുമായി ചേര്‍ത്ത് കേള്‍ക്കാറുണ്ടായിരുന്നു. കുറച്ചൊക്കെ ശരിയായിരുന്നിരിക്കാം. പക്ഷേ, പലതും തെറ്റായിരുന്നു. എന്നെയും അജയ് ദേവ്ഗണിനെയും ചേര്‍ത്തുപറയാന്‍ പോലുമുള്ള ശ്രമങ്ങളുമുണ്ടായി. ഏറെ മനോഹരവും വ്യത്യസ്തവുമായുള്ള ബന്ധമാണ് അജയ് ദേവ്ഗണുമായി എനിക്കുള്ളത്. ബഹുമാനം,സ്നേഹം, പരസ്പരമുള്ള ആരാധനയുമൊക്കെ നിറഞ്ഞതാണ് ആ ബന്ധം. അത് അദ്ഭുതകരമാണ്- ഇഷ പറഞ്ഞു.
യുവ, മേം ഐസാ ഹി ഹൂം, കാൽ, ഇന്സാൻ, കാഷ് തുടങ്ങിയ ചിത്രങ്ങളില്‍ ഇഷയും അജയ് ദേവ്ഗണും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തുംകോ മേരി കസം എന്ന ചിത്രമാണ് ഇഷയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്. ഇടയ്ക്കു ടെലിവിഷന്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് നടി ബിഗ്സ്ക്രീനിലേക്ക് മടങ്ങിവരുന്നത്.