വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറും മകളും കാറപകടത്തെ തുടര്‍ന്ന് വിട പറഞ്ഞപ്പോള്‍ ആരാധകര്‍ക്കുണ്ടായ പല വിഷമങ്ങളില്‍ ഒന്ന് ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടെ നിലവിലെ അവസ്ഥയാണ്. ഭര്‍ത്താവിനെയും ഏക മകളെയും നഷ്ടപ്പെട്ട ലക്ഷ്മി അവരുടെ വേര്‍പാടിനെ എങ്ങനെ ഉള്‍ക്കൊള്ളും എന്നതാണ് പലരെയും വേദനിപ്പിക്കുന്നത്.
ബാലുവിന്റെയും കുഞ്ഞിന്റെയും മരണ വിവരം ലക്ഷ്മിയെ അറിയിച്ചെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുഹൃത്തുക്കള്‍. ഏറെ വൈകാരിക നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ വിവരം ലക്ഷ്മിയെ അറിയിച്ചതെന്ന് അടുത്ത സുഹൃത്ത് കൂടിയായ ഇഷാന് ദേവ് പറഞ്ഞു.
ലക്ഷ്മി ചേച്ചിയോട് അമ്മ കാര്യങ്ങള്‍ അവതരിപ്പിച്ചു ,ഒരുപാടു വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍ …ലക്ഷ്മി ചേച്ചി ആരോഗ്യസ്ഥിതി ഇനിയും സാധാരണഗതി ആകാത്തതിനാല്‍ icu -വില്‍ -തന്നെ തുടരേണ്ടതായിട്ടുണ്ട് എന്ന് ചേച്ചിയുടെ അച്ഛന് ഇപ്പൊ എന്നോട് പറഞ്ഞു.
ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടിവിടെ ,മനസുകൊണ്ട് എല്ലാം താങ്ങാനുള്ള ശ്കതി ചേച്ചിക്ക് കിട്ടാന്‍ എല്ലാരും പ്രാര്‍ത്ഥിക്കണം…ബാലു അണ്ണന്റെ ലക്ഷിചേച്ചിക്ക് ഒരായിരം പ്രാര്‍ത്ഥനയോടെ…ആയിരക്കണക്കിന് ആഭ്യൂതിയകാംഷികളുടെ ചോദ്യത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഉള്ള മറുപടി ആയതിനെ കണക്കാക്കുക ,പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം.