ശശി തരൂര്‍ സ്വന്തം സുരക്ഷയും വീട്ടുകാരുടെ സുരക്ഷയും നോക്കുന്നില്ലെന്ന പരാതിയുമായി മകന് ഇഷാന് തരൂര്‍. കൊറോണക്കാലത്ത് പാര്‍ലമെന്റില്‍ പോകുന്നതിനെയാണ് ഇഷാന് വിമര്‍ശിച്ചിരിക്കുന്നത്.
വ്യക്തികള്‍ തമ്മിലുള്ള സാമൂഹിക അകലം നടപ്പാക്കാനുള്ള നിര്‍ണായക നടപടികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതിനിടെ, ആളുകള്‍ അടുത്തടുത്തിരിക്കുന്ന പാര്‍ലെന്റിലേക്ക് പോകാന്‍ ശശി തരൂര്‍ നിര്‍ബന്ധം പിടിക്കുന്നുവെന്നാണ് ഇഷാന്റെ പരാതി.
ഇത് അദ്ദേഹത്തിനു മാത്രമല്ല, അദ്ദേഹത്തിന്റെ വീട്ടിലുള്ള മുഴുവന്‍ ആളുകള്‍ക്കും അപകടരമാണ്. പ്രായമായ മുത്തശ്ശിയ്ക്ക് വരെ ഇത് വളരെ അപകടമുണ്ടാക്കിയേക്കാം. ഇഷാന്റെ ട്വീറ്റില്‍ പറയുന്നു.
എന്നാല്‍ തൊട്ടുപിന്നാലെ ഇഷാന് മറുപടിയുമായി തരൂര്‍ എത്തുകയും ചെയ്തു. സാമൂഹിക അകലം പാലിക്കുന്നതില്നിന്നു ജനപ്രതിനിധികളെ ഒഴിവാക്കിയിട്ടുണ്ടെന്നും അതിനു കാരണം ഡോക്ടര്‍മാരെയും ഭക്ഷണവിതരണക്കാരെയും പോലെ ജനങ്ങളെ സേവിക്കുക എന്നത് അവരുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.