നടന് കൃഷ്ണകുമാറിന്റെ കുടുംബവിശേഷങ്ങള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഭാര്യ സിന്ധുവിനും കൃഷ്ണ കുമാറിന്റെ നാല് മക്കള്‍ക്കും ആരാധകര്‍ ഏറെയാണ്.
നാലു പെണ്മക്കളും സോഷ്യല്‍ മീഡിയയില്‍ സജീവ താരങ്ങളാണ്. ഇപ്പോള്‍ ശരീരഭാരം വര്‍ദ്ധിപ്പിച്ച് എത്തിയിരിയ്ക്കുകയാണ് മൂന്നാമക്കെ മകള്‍ ഇഷാനി കൃഷ്ണ.
40 കിലോയില്‍ നിന്നും 50 കിലോ ശരീരഭാരമാണ് ഇഷാനി വര്‍ധിപ്പിച്ചത്. വണ്ണം കൂട്ടിയതിനെ കുറിച്ച് ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് ഇഷാനി മനസ്സു തുറന്നത്.
ഇഷാനിയുടെ വാക്കുകള്‍ ഇങ്ങനെ…” മെലിഞ്ഞ ശരീര പ്രകൃതമുളള ആളാണ് താന്‍. ഇനിയും മെലിഞ്ഞാല്‍ കാണാതാകും, അതുകൊണ്ട് കുറച്ചു കൂടി വണ്ണം ആകാം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൈകള്‍ തീരെ മെലിഞ്ഞിട്ടായിരുന്നു. കൈകള്‍ക്ക് വണ്ണം വെയ്ക്കാനാണ് കൂടുതല്‍ പാട്. വണ്ണം വെച്ചാല്‍ ആദ്യം കാണുന്നത് മുഖത്തോ വയറിലോ ആകും. അവിടെയാണ് ഫാറ്റ് വേണ്ടാത്തതും. കഴിഞ്ഞ ലോക്ഡൗണിന് മുന്‍പാണ് ഇതേക്കുറിച്ച് കാര്യമായി ശ്രമിച്ചു തുടങ്ങിയത്. ഇഷാനി പറയുന്നു.
ജിമ്മിലെ വര്‍ക്കൗട്ട് കൊണ്ട് ഗുണമില്ലാതായപ്പോള് മാര്‍ച്ച് അവസാനം ഒരു ജിമ്മില്‍ ചേര്‍ന്നെന്ന് വ്യക്തമാക്കിയ ഇഷാനി ട്രെയിനറുടെ നിര്‍ദ്ദേശപ്രകാരമുള്ള ഡയറ്റാണ് തന്റെ വണ്ണം കൂടാന്‍ കാരണമെന്നും പറയുന്നു.
ഡയറ്റ് തുടങ്ങിയ ശേഷമാണ് എന്താണ് ഭക്ഷണത്തിന് കഴിക്കേണ്ട അളവ് എന്ന് ശരിക്കും മനസിലായതെന്നും ജീവിതത്തില്‍ മുന്‍പ് ഇത്രയും ഭക്ഷണം കഴിച്ചിട്ടില്ലെന്നും ഇഷാനി പറയുന്നു.
മൂന്നു നേരം വാരിക്കോരി ഭക്ഷണം കഴിക്കുന്നതു കാണുമ്പോള്‍ നീ മരിച്ചു പോവില്ലേ ? എന്ന് പലരും ചോദിച്ചിരുന്നെന്നും ഭക്ഷണം കഴിച്ച ശേഷം മൂന്നു മണിക്കൂര്‍ വരെ അനങ്ങാതെ കിടക്കുമായിരുന്നുവെന്നും ഇഷാനി പറഞ്ഞു.
അങ്ങനെ മൂന്നര മാസം കൊണ്ട് പത്തു കിലോ കൂടി. എന്നാല്‍ ഇതത്ര എളുപ്പമുള്ള കാര്യമല്ലെന്നും ശരീരഭാരം കൂട്ടുകയാണെങ്കില്‍ അത് ആരോഗ്യകരമായ രീതിയിലാകണമെന്നും ഇഷാനി പറയുന്നു.