നടന്‍ കൃഷ്ണകുമാറിന്റെ നാലു പെണ്‍മക്കളും മലയാളികളുടെ ഇഷ്ടം സമ്പാദിച്ചവരാണ്. കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി കൃഷ്ണ.
അടുത്തിടെ ആയിരുന്നു ഇഷാനി സിനിമയിലേക്കെത്തിയത്. വണ്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആയിരുന്നു താരം അരങ്ങേറ്റം.
സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. യൂട്യൂബില്‍ സ്വന്തമായി ചാനല്‍ ഉണ്ട് താരത്തിന്. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും താരം ഇന്‍സ്റ്റഗ്രാം വഴിയും യുട്യൂബ് വഴിയും ആരാധകരുമായി പങ്കു വെക്കാറുണ്ട് താരം.
അടുത്തിടെ വരെ ഇഷാനിയ്ക്ക് തീരെ മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം അല്‍പം തടിവെച്ചിട്ടുണ്ട്.
എങ്ങനെയാണ് ശരീരഭാരം കൂട്ടിയതെന്ന് പലരും ചോദിച്ചിരുന്നു. എങ്കിലും താരം വെളിപ്പെടുത്താന്‍ ആദ്യം തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാം കൃത്യമായി വിവരിക്കുകയാണ് താരം. യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.
ശരീര ഭാരം കൂട്ടുന്നതിന് ആനിമല്‍ ഫ്ളോ എന്ന വര്‍ക്കൗട്ട് രീതി ആണ് താരം ഉപയോഗിച്ചിരിക്കുന്നത്. മൃഗങ്ങളുടെ ശരീര ചലനങ്ങള്‍ നിരീക്ഷിക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്ന ഒരു പ്രത്യേകതരം വര്‍ക്കൗട്ട് രീതിയാണ് ഇത്.
ഇതിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ എല്ലാം തന്നെ താരം വീഡിയോയില്‍ പറയുന്നുണ്ട്. താന്‍ പഠിച്ചു വരികയാണ് എന്നും എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം എന്നും താരം പറയുന്നുണ്ട്.