അഹാന കൃഷ്ണകുമാറിന്റെ സഹോദരി ഇഷാനി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. മമ്മൂട്ടി നായകനാകുന്ന വണ്‍ എന്ന സിനിമയിലൂടെയാണ് ഇഷാനിയുടെ സിനിമ പ്രവേശനം. മമ്മൂട്ടിക്കൊപ്പം നിൽക്കുന്നതിന്റെ ചിത്രം ഇഷാനി പങ്കുവച്ചിട്ടുണ്ട്. നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി.
വണ്ണിൽ മമ്മൂട്ടി മുഖ്യമന്ത്രിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്കു വേണ്ടി ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥയൊരുക്കുന്നത്.
ജോജു ജോർജ്, മുരളി ഗോപി, സുദേവ് നായർ, നന്ദു, ശ്യാമപ്രസാദ്, ഗായത്രി അരുണ്‍ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.