മുംബൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിന്റെ റിസർവ് പട്ടികയിൽ ഇഷാന്ത് ശർമയും ഇടംപിടിച്ചതായി റിപ്പോർട്ട്. ഐപിഎലിൽ ഇഷാന്ത് മികച്ച ബൗളിംഗ് ആയിരുന്നു കാഴ്ചവച്ചത്. ഋഷഭ് പന്ത്, അന്പാട്ടി റായുഡു, നവ്ദീപ് സെയ്നി എന്നിവരെ നേരത്തേ റിസർവ് താരങ്ങളായി ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.
സെയ്നിയാണ് പേസർമാരിൽ ഒന്നാമത്തെ റിസർവ് താരമെന്നും ഇഷാന്ത് രണ്ടാം നന്പറാണെന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. ഈ സീസണ് ഐപിഎലിൽ ഇഷാന്ത് 10 മത്സരങ്ങളിൽനിന്നായി 10 വിക്കറ്റ് വീഴ്ത്തിയിരുന്നു.