ക്രിക്കറ്റ് വികാരങ്ങളുടെ കൂടി കളിയാണ്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റ്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന കളിയില്‍ ഊര്‍ജസ്വലത നിലനിര്‍ത്തേണ്ടത് ഓരോ കളിക്കാരന്റെയും ആവശ്യമാണ്. ഇന്ത്യാ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇത്തരം ഭാവപ്രകടനങ്ങള്‍ കൊണ്ടു കൂടിയാണ് ശ്രദ്ധേയമായത്. രണ്ടു ടീമിലെ കളിക്കാരും പരസ്പരം കളിയാക്കുന്നതില്‍ മത്സരിച്ചെങ്കിലും ഏവരെയും കടത്തിവെട്ടിയത് ഇഷാന്ത് ശര്‍മയാണ്.ഇഷാന്ത് ശര്‍മയുടെ ‘ഗോഷ്ടി’ ഇതിനോടകം തന്നെ ആഗോള പ്രശസ്തി നേടിക്കഴിഞ്ഞു. രസങ്ങള്‍ ഒമ്പതാണുള്ളതെങ്കില്‍ ഇത് പത്താം രസമായാണ് പലരും കരുതുന്നത്. ഇഷാന്ത് ശര്‍മയുടെ ‘ദശരസം’ ട്രോളന്മാരും എറ്റെടുത്തു കഴിഞ്ഞു.
ഇന്ത്യയിലെ എക്കാലത്തെയും ഹിറ്റ് പ്രണയചിത്രം ദില്‍വാലെ ദുല്‍ഹനിയേ ലേ ജായേംഗയിലെ ക്ലൈമാക്‌സ് സീനില്‍ ഇഷാന്തിനെ ഈ ഭാവത്തോടെ കണ്ടാല്‍ എന്തായിരിക്കും രസം. ‘നിങ്ങളുടെ കാമുകിയുടെ വയറ്റില്‍ മൂന്നു കുട്ടികള്‍ വളരുന്നുണ്ട് എല്ലാം വ്യാളിക്കുട്ടികളാണ്’ ഈ ഡയലോഗ് കേള്‍ക്കുന്ന കാമുകന്റെ ഭാവമായും ഇഷാന്തിന്റെ മുഖം ട്രോളുന്നുണ്ട്. ഇഷാന്ത് ഉസൈന്‍ ബോള്‍ട്ടിനൊപ്പം ഓടുന്നതും കടലില്‍ നീന്തുന്നതും അരവിന്ദ് കെജ്രിവാളിനൊപ്പം സമരത്തില്‍ പങ്കെടുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ വൈറലാവുകയാണ്. ധോണിയുടെ ജീവിതം സിനിമയായതിനു പിന്നാലെ ഇഷാന്തിന്റെ ജീവിതവും സിനിമയാവുകയാണെന്നാണ് അടുത്ത ട്രോള്‍. ‘ഭാഗ് ഇഷാന്ത് ഭാഗ്’ എന്നാണ് സിനിമയുടെ പേര്. പോസ്റ്ററില്‍ ഫര്‍ഹാന്‍ അക്തറിന്റെ ശരീരത്തില്‍ ഇഷാന്തിന്റെ മുഖവും. മാര്‍വല്‍ കോമിക്‌സിന്റെ സൂപ്പര്‍ ഹീറോ വൂള്‍വറിനായും ബോക്‌സറായുമെല്ലാം ഇഷാന്ത് കസറുന്നതിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്.