തട്ടത്തിൻ മറയത്തിൽ അഭിനയിക്കാൻ വരുന്പോൾ എനിക്ക് കേരളത്തെക്കുറിച്ച് ഒന്നും അറിയില്ല. പൊരുത്തപ്പെടാൻ നന്നായി പ്രയാസപ്പെട്ടിട്ടുണ്ട്. ഭക്ഷണവും കാലാവസ്ഥയും അടക്കം ഇന്നെനിക്ക് ഇഷ്ടമുള്ളതെല്ലാം അന്ന് ബുദ്ധിമുട്ടിച്ചു.
മുംബൈയുടെ തിരക്കുകളിൽ നിന്നും കോലാഹലങ്ങളിൽ നിന്നും ഒരു രക്ഷപ്പെടൽ ആവശ്യമാണെന്ന് തോന്നിയപ്പോൾ ഞാൻ കേരളത്തിന്റെ ശാന്തതയിലേക്ക് ഓടിയെത്തി.
ഇവിടെ സ്ഥിര താമസമാക്കി. ജനിച്ചുവളർന്ന നഗരം വിട്ട് ജീവിക്കാനും പുതിയതെന്തെങ്കിലും പഠിക്കാനുമുള്ള ആഗ്രഹം കൂടി അതിനു പിന്നിലുണ്ട്.
മലയാളം പഠിച്ചെടുക്കുന്നതാണ് എനിക്ക് മുന്നിലുള്ള വെല്ലുവിളി. സത്യം പറഞ്ഞാൽ പുട്ടും കടലയും ഓണസദ്യയുമൊക്കെ ഇഷ്ടപ്പെടുന്ന തനി മലയാളിയായി മാറിക്കഴിഞ്ഞു. -ഇഷ തൽവാർ