2015 ജൂണില്‍ സ്യൂസ് ബീച്ചിനു സമീപം എല്‍ കണ്ടൂയ് എന്ന തുറമുഖത്തു ഭീകരര്‍ നടത്തിയ നരനായാട്ട് ആ രാജ്യത്തെ വിറപ്പിച്ചിരുന്നു. 30 ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 38 പേര്‍ക്ക് അന്നത്തെ ആക്രമണത്തില്‍ ജീവന് നഷ്ടമായി. ഇന്നും ആ കറുത്ത ദിനങ്ങളുടെ ഓര്‍മകള്‍ ഇവരെ വേട്ടയാടുന്നുണ്ട്.
അന്ന് അരങ്ങേറിയ ആക്രമണങ്ങള്‍ ഭീകരസംഘടനകള്‍ക്ക് ഒരു പ്രചോദനമാകുകയായിരുന്നു. പിന്നീടു ബോംബാക്രമണവും വെടുവയ്പ്പും ടുണീഷ്യന്‍ നഗരങ്ങളില്‍ പതിവ് കാഴ്ചയായി മാറി. കഴിഞ്ഞ ഓഗസ്റ്റില്‍ ഐഎസിന്റെ നേതൃത്വത്തില്‍ ടുണീഷ്യന്‍ തീരത്തു നടന്ന കത്തിക്കുത്തില്‍ ഒരു സെക്യുരിറ്റി ഗാര്‍ഡ് കെല്ലപ്പെട്ടത് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.
ജോര്‍ഡനിലെ ആശങ്ക
2018ല്‍ രാജ്യത്തിന്റെ പല പ്രധാന മേഖലകളിലും അക്രമം അഴിച്ചുവിടാന്‍ കച്ചകെട്ടിയിറിങ്ങിയ 17 ഐഎസ് ഭീകരരെയാണ് ജോര്ഡന് സര്‍ക്കാര്‍ നേതൃത്വം പിടികൂടിയത്. അന്നു സര്‍ക്കാരിന്റെ സമയത്തുള്ള ഇടപെടല്‍കൊണ്ട് ഇല്ലാതാക്കിയതു രാജ്യത്ത് ഉണ്ടാകുമായിരുന്ന വലിയ ഒരു വിപത്താണ്.
പിന്നീടു സിറിയയില്‍നിന്ന് ഐഎസ് ജിഹാദികള്‍ രാജ്യത്തേക്കു പലായനം ചെയ്തേക്കാമെന്ന ആശങ്കയില്‍ അതിര്‍ത്തി കാവല്ക്കാര് കൂടുതല്‍ ജാഗ്രതിയിലാണ്. 2017ല്‍ അതിര്‍ത്തിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഏഴ് സുരക്ഷാ സേനാംഗങ്ങള്‍ കെല്ലപ്പെട്ടിരുന്നു.
ജോര്ഡന് അതിര്‍ത്തി കേന്ദ്രീകരിച്ചുണ്ടായ ആദ്യ ആക്രമണമായിരുന്നു അത്. കഴിഞ്ഞ വര്‍ഷം ഐഎസുമായി ബന്ധപ്പെട്ട നാലംഗ സംഘം നടത്തിയ ഗൂഢാലോചന നടത്തിയിരുന്നെന്നും എന്നാല്‍ അതിനെ തകര്‍ക്കാന്‍ സാധിച്ചെന്നും അധികൃതര്‍ വെളിപ്പെടുത്തി.
ഈജിപ്തിലെ നരനായാട്ട്
ഈജിപ്തും പ്രത്യേകിച്ച് വടക്കന്‍ സിനായി പ്രദേശവും വടക്കേ ആഫ്രിക്കയിലെ ഐഎസിന്റെ ശക്തികേന്ദ്രമാണ്. 2017 നവംബറില്‍ ഒരു സിനായി മസ്ജിദിനു നേരെയുണ്ടായ ആക്രമണത്തില്‍ 305 പേര് കൊല്ലപ്പട്ടിരുന്നു.
അന്ന് അവിടെ നരനായാട്ട നടത്തിയ ഐഎസ് കൊടിയേന്തിയ തീവ്രവാദികളായിരുന്നു. ആ വര്‍ഷം ക്രിസ്മസ് വേളയില്‍ കെയ്റോയിലെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ തോക്കുധാരി ഒമ്പത് വിശ്വാസികളെയും വെടിവച്ചു കൊല്ലുകയുണ്ടായി.
2020 ഒക്ടോബറില്‍ ഒരു ഡസനിലധികം സാധാരണക്കാര്‍ സിനായി പെനിന്‍സുലയില്‍ നടന്ന ഒന്നിലധികം ബോംബ് ആക്രമണങ്ങളില്‍ മരണപ്പെട്ടിട്ടുണ്ട്.
(തുടരും).