ചേര്‍ത്തല: കേരളം ഭരിച്ചവര്‍ മതതീവ്രവാദികളെ താലോലിച്ചതിന്റെ പരിണിത ഫലമാണ് ഇന്ന് ഹൈന്ദവ സമൂഹം അനുഭവിക്കുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന് പറഞ്ഞു.
ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹിന്ദു ജാഗരണ്‍ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് മതസമൂഹങ്ങളെ ഇല്ലായ്മ ചെയ്യണമെന്ന ഐസിസിന്റെ അജന്‍ഡ കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കുകയില്ലെന്നും ഭീകരവാദികള്‍ക്കെതിരെ ദേശീയ ബോധമുള്ള മുസ്ലീം സമൂഹം രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.
ജാഥാക്യാപ്റ്റന് അഡ്വ.പി. രാജേഷ് പതാക ഏറ്റുവാങ്ങി. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.വി. പത്മനാഭന് അധ്യക്ഷനായി.
ജില്ലാ സംഘടനാ സെക്രട്ടറി ജി. ശശികുമാര്‍, വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി എം. ജയകൃഷ്ണന്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സിഎന്‍. ജിനു, വി. സുനില്‍കുമാര്‍, സി.എന്‍. പീതാംബരന്, രമേശന് എന്നിവര്‍ പ്രസംഗിച്ചു. അരൂരില്‍ നടന്ന സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സുധീര്‍ ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ഡോ. സതീഷ് അധ്യക്ഷനായി. ഇന്ന് രാവിലെ അരൂക്കുറ്റി മാത്താനം ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഒറ്റപ്പുന്നയില്‍ സമാപിക്കും.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശന് മുഖ്യപ്രഭാഷണം നടത്തും. 19ന് രാവിലെ ചെങ്ങണ്ടയില്‍ നിന്ന് യാത്ര ആരംഭിക്കും. വടക്കേ അങ്ങാടിക്കവലയ്ക്ക് സമീപമുള്ള മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന സമാപന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യും.