ഫരീദ്കോട്ട്: പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐക്ക് സൈനിക രഹസ്യങ്ങൾ കൈമാറിയ കുറ്റത്തിന് പഞ്ചാബിലെ ഫരീദ്കോട്ടിൽനിന്നും ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളിൽനിന്നും പ്രധാനപ്പെട്ട രേഖകൾ പിടിച്ചെടുത്തു. മോഗ സ്വദേശിയായ സുഖ്വീന്ദർ സിംഗ് സിദ്ദു ആണ് അറസ്റ്റിലായത്.
ഇയാൾ കുറച്ചുകാലമായി ഫരീദ്കോട്ടിലാണ് താമസം. വർഷങ്ങൾക്കുമുമ്പ് ഒരു സന്ദർശനത്തിനിടെ അയൽരാജ്യത്തുള്ള ഏജന്റുമാരുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു. 2015 ൽ ഗുരുനാനാക് ജയന്തിയോടനുബന്ധിച്ച് തീർഥാടനത്തിനായി സുഖ്വീന്ദർ പാക്കിസ്ഥാനിലേക്ക് പോയപ്പോഴായിരുന്നു ഇത്.
ഇവിടെവച്ച് മൂന്ന് പാക്കിസ്ഥാനികളുമായി പരിചയപ്പെടുകയും പിന്നീട് ഇവർക്ക് വാട്സ്ആപ്പ് വഴി രഹസ്യങ്ങൾ ചോർത്തിനൽകുകയുമായിരുന്നു.