വീട്ടമ്മയുടെ പ്രതികാരം! ഭര്‍ത്താവിനെയും അച്ഛനെയും സഹോദരനെയും കൊന്ന ഐഎസിനോട് പകരം വീട്ടാന്‍ വീട്ടമ്മ; ഭീകരരെ കൊന്നൊടുക്കുന്നത് ഇതുവരെ ആരും ചിന്തിക്കാത്ത രീതിയില്‍

vahidainner

ഐഎസ് ഭീകരര്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് അമേരിക്കയുടെ ബോംബര്‍ വിമാനങ്ങളെയല്ല. പിന്നെയോ, പ്രതികാരാഗ്നിയില്‍ കരുത്താര്‍ജിച്ച സ്ത്രീകളെയാണ്. ഭര്‍ത്താവിനെയും സഹോദരന്മാരെയും കൊലപ്പെടുത്തിയ ഐഎസിന്റെ പതനം കാണാന്‍ വീട്ടമ്മ രംഗത്ത്. വാഹിദ മുഹമ്മദ് അല്‍ ജുമൈലി, വയസ് 39. സ്ത്രീകളുടെ പോര്‍സംഘത്തിന്റെ നേതാവ്. തന്റെ അച്ഛനെയും മൂന്ന് സഹോദരന്മാരെയും രണ്ടാം ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ ഐസിസിനോട് തീര്‍ത്താല്‍ തീരാത്ത പക. ആരും ഇതുവരെ ചിന്തിക്കാത്ത രീതിയിലാണ് വാഹിദയുടെ പ്രതികാരം.

18 ഭീകരരെ കൊന്നിട്ടുണ്ടെന്നാണ് വാഹിദയുടെ വെളിപ്പെടുത്തല്‍. കൊലപ്പെടുത്തുന്ന ഭീകരരുടെ തലയറുത്തെടുത്ത് അത് പാകം ചെയ്യുകയും ശരീരം കത്തിച്ചു കളയുകയും ചെയ്യുന്നതാണ് വാഹിദയുടെയും കൂട്ടരുടെയും രീതി. ഇതിന്റെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  രണ്ട് ഭീകരരുടെ തല പാത്രത്തില്‍വച്ച് വേവിക്കുന്ന ചിത്രമാണ് അവസാനം പുറത്തുവിട്ടത്.

വാഹിദയും സംഘവും ഒരു കുടുംബത്തെപ്പോലെയാണ്. മൊസൂളില്‍നിന്ന് 50 മൈല്‍ അകലെയുള്ള ഷിര്‍ഖത്തില്‍ വാഹിദയുടെ കീഴില്‍ 70 അംഗ സേന പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലയില്‍നിന്ന് ഐഎസിനെ തുരത്തുന്നതില്‍ സര്‍ക്കാര്‍ സേനയെയും ഇവര്‍ സഹായിക്കുന്നുണ്ട്.

കൊലപ്പെടുത്തേണ്ടവരുടെ പട്ടികയില്‍ ഐഎസ് ഉള്‍പ്പെടുത്തിയിട്ടുള്ളവരില്‍ പ്രധാനിയാണ് വാഹിദ. ആറ് വധശ്രമങ്ങളാണ് ഇതിനകം ഇവര്‍ക്കുനേരെ ഉണ്ടായത്. ഉന്നത നേതാക്കളില്‍നിന്നുള്ള വധഭീഷണി വേറെയും. കഴിഞ്ഞയാഴ്ച ഷിര്‍ഖത്ത് നഗരകേന്ദ്രത്തിലേക്ക് 50അംഗ സംഘവുമായി ചെന്ന വാഹിദ ഐഎസ് ഭീകരരില്‍നിന്ന് നഗരകേന്ദ്രം പിടിച്ചെടുക്കുകയും ചെയ്തു.

Related posts