ബര്‍ലിന്‍: യൂറോപ്പിനെ വീണ്ടും കുരുതിക്കളമാന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാര് തയാറെടുക്കുന്നതായി യൂറോപോള്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്കി. ആക്രമണം നടത്തുന്നതിനായി പദ്ധതികളുടെ വിശകലനം തയാറാക്കിയ ഡസന്‍ കണക്കിന് ഐഎസ് ഭീകരര്‍ യൂറോപ്പില്‍ കടന്നതായിട്ടാണ് യൂറോപ്യന്‍ പോലീസിന്റെ വെളിപ്പെടുത്തല്‍. കാര്‍ബോംബ് സ്ഫോടനം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി തുടങ്ങിയ മുറകളായിരിക്കും ഇവര്‍ ഉപയോഗിക്കുകയെന്നും യൂറോപോള്‍ വ്യക്തമാക്കുന്നു. ഐഎസിന്റെ ഇത്തരത്തിലുള്ള ഭീഷണി ശക്തമായിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
2015 ജനുവരിയില്‍ പാരീസ് കൂട്ടക്കൊല (ചാര്‍ലി എബ്ദോ), നവംബറില്‍ പാരീസിലെ സംഗീത പരിപാടിക്കിടയിലെ കൂട്ടക്കൊല, 2016 മാര്‍ച്ചില്‍ ബ്രസല്‍സ് എയര്‍പോര്‍ട്ടിലെ ചാവേര്‍ ബോംബ്, ജൂലൈയില്‍ നോര്‍ത്തേണ്‍ ഫ്രഞ്ച് നഗരമായ നൈസില് നടത്തിയ കൂട്ടക്കൊല, ജൂലൈയില്‍ ജര്‍മനിയില്‍ നടത്തിയ വെടിവയ്പ്, ജൂലൈയില്‍ പാരീസില്‍ ദിവ്യബലിക്കിടെ പുരോഹിതനെ കഴുത്തറത്തു കൊലപ്പെടുത്തിയത് തുടങ്ങിയവയാണ് ഐഎസ് ഭീകരരുടെ യൂറോപ്പിനെ നടുക്കിയ മുന്‍സംഭവങ്ങള്‍.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍