ന്യൂയോര്‍ക്ക്: ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് അമേരിക്കയില്‍ ഐഎസ് ഭീകരാക്രമണം നടത്താന്‍ സാധ്യതയെന്ന് എഫബി ഐ മുന്നറിയിപ്പ്. പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും സംശയകരമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പള്ളികള്‍ ലക്ഷ്യമാക്കിയാണ് ഭീകരര്‍ ആക്രണമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് എഫ്ബിഐ നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസം ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ ക്രിസ്മസ് ചന്തയിലേക്ക് ഐഎസ് ഭീകരര്‍ ട്രക്ക് ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയില്‍ ഐഎസ് ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി രാജ്യത്തുള്ള പൗരന്‍മാര്‍ക്കു യുഎസ് കഴിഞ്ഞ ദിവസം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഉത്സവസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുവാന്‍ പൗരന്‍മാര്‍ക്ക് യുഎസ് എംബസി ചൊവ്വാഴ്ച മുന്നറിയിപ്പു നല്‍കിയിരുന്നു.—