2014-15 കാലഘട്ടത്തിലാണ് കാലിഫേറ്റ് പ്രഖ്യാപനത്തിനു പിന്നാലെ ഇറാക്കിലെ പ്രമുഖ പട്ടണങ്ങൾ ഐഎസ് പിടിച്ചെടുത്തത്.
ഇറാക്കിൽ ഐഎസ് ഒ റ്റപ്പെട്ടതോടെ അറബ് വംശജരല്ലാത്തവർ സ്വന്തം നാടുകളിലേക്കു മടങ്ങുകയോ സ്വയം സ് ഫോടനം നടത്തി മരിക്കുകയോ ചെയ്യണമെന്ന് ഐഎസ് തലവൻ അബൂബക്കർ അൽബാഗ്ദാദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂൾകൂടി കൈവിടു മെന്ന സ്ഥിതിയെത്തിയതോടെ യാണ് ബന്ദികളാക്കിയവരെ വിട്ടയയ്ക്കാൻ തീരുമാനിച്ചതെന്നറിയുന്നു. എന്നാൽ, വടക്കൻ മൊസൂൾ ഇപ്പോഴും ഐഎസിന്റെ നിയന്ത്രണത്തിലാണ്. വടക്കൻ മൊസൂൾ തിരിച്ചുപിടിക്കാൻ ഇറാക്ക് സൈന്യം ഫെബ്രുവരി മുതൽ യുദ്ധം തുടങ്ങിയിരുന്നു. കിഴക്കൻ മൊസൂൾ പൂർണമായും ഇറാക്കിന്റെ അധീനതയിലായിട്ടുണ്ട്.