ആലപ്പുഴ: ഐഎസ് ബന്ധത്തിന്റെ പേരിൽ ആലപ്പുഴ സ്വദേശിയുടെ വീട്ടിൽ എൻഐഎ(നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി)യുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. ആലപ്പുഴ നഗരത്തി നടുത്തുള്ള കിടങ്ങാംപറന്പ് സ്വദേശിയുടെ വീട്ടി ലാണ് റെയ്ഡ് നടന്നത്.
കണ്ണൂർ കനകമലയിൽ നടന്ന രഹസ്യയോഗവുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയേയും രണ്ട് കോയന്പത്തൂർ സ്വദേശികളേയും എൻഐഎ ചോദ്യം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി കൂടിയായിരുന്നു റെയ്ഡെന്നാണ് സൂചന. ഇവരുടെയെല്ലാം വീടുകളിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകളും ഡിവിഡികളും പെൻഡ്രൈവുകളും മെമ്മറികാർഡുകളും സിംകാർഡുകളും മാനുസ്ക്രിപ്റ്റുകളും കണ്ടെത്തിയതായാണ് സൂചന.
ആലപ്പുഴ സ്വദേശിയുടെ വീട്ടിൽ നിന്നു ലാപ് ടോപും മൊബൈൽ ഫോണുകളും ഡിവിഡികളും കണ്ടെത്തിയിട്ടുണ്ട്. ഐഎസുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റുകേസുകളിലും ഉൾപ്പെട്ടിട്ടുള്ള അബ്ദുൾ റഷീദുമായി നിരന്തര സന്പർക്കം നടത്തിയതായി കണ്ടെത്തിയെന്നും ആരോപിതരിലൊരാൾ പതിവായി ബന്ധപ്പെട്ടിരുന്നുമെന്നാണ് അറിവ്. എറണാകുളം എൻഐഎ സ്പെഷൽ കോടതി നല്കിയ വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ആരോപിതരായിട്ടുള്ളവരെ എൻഐഎയുടെ നേതൃത്വത്തിൽ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. തീരമേഖലയായ ആലപ്പുഴയിലേക്കും തീവ്രവാദ സാന്നിധ്യം കടന്നുവരുന്നുവെന്നത് ഏറെ ആശങ്കയോടെയാണ് അന്വേഷണ സംഘം നോക്കിക്കാണുന്നതും.
തീരമേഖലയാണെന്നതു തന്നെ ആക്രമണങ്ങൾക്ക് വരുന്നവർക്കു ഏറെ സാധ്യതയും സൃഷ്ടിക്കുമെന്നു തന്നെയാണ് അധികൃതരുടെ നിഗമനം. അതുകൊണ്ടു തന്നെ തീരമേഖലകളിൽ കർശന പരിശോധനയും വേണ്ടിവന്നേക്കും. യുവാ വിന്റെ മാതാപിതാക്കളോട് കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് എത്താൻ നിർദേശം നൽകിയിട്ടുണ്ട്.