ദമാസ്ക്‌സ്: സിറിയയില്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട തടവുകാരനുനേരെ നാലുവയസുകാരന്‍ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ഐഎസ്. വീഡിയോയില്‍ പൊട്ടിയ പന്തുകള്‍ക്ക് നടുവിലൂടെ നടന്നുവരുകയാണ് കുട്ടി. തടവുകാരനെ വേലിയുമായി ചേര്‍ത്ത് ബന്ധിച്ചിരിക്കുകയാണ്. കുട്ടിയുടെ കൈയിലേക്ക് ഒരാള്‍ തോക്കേല്‍പ്പിക്കുന്നു. തടവുകാരന്റെ തലയ്ക്കു നേരെ കുട്ടി ഉന്നം പിടിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്യുന്നതുവരെയാണ് വീഡിയോയിലുള്ളത്.
തടവുകാരെ വധിക്കുന്നതിന് കുട്ടികളെ ഉപയോഗിക്കുന്ന ഐഎസ് വീഡിയോ എന്ന പേരിലാണ് @Raqqa_SLഎന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മൊസൂളിലെ പാലത്തിന്റെ നിയന്ത്രണം ഇറാഖ് സൈന്യം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ വീഡിയോ പുറത്തുവന്നത്. ടൈഗ്രിസ് നദിക്കു കുറുകയെയുള്ള നാലാമത്തെ പാലവും ഇതോടെ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. പാലം പിടിച്ചെടുത്തത് ഇറാഖി സൈനികത്തലവന്‍ ലെഫ്. ജനറല്‍ അബ്ദുളമീര്‍ യാറല്ലയും സ്ഥിരീകരിച്ചിട്ടുണ്ട്.
#الرقة_تذبح_بصمت#Raqqa #Syria #ISIS #YPG#الجانب_الآخر https://t.co/eBwDGA8IIT
— الرقة تذبح بصمت (@Raqqa_SL) January 8, 2017