കോവിഡ്19 ലോകം കീഴടക്കുമ്പോള്‍ ലോകരാജ്യങ്ങളെല്ലാം ജനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഈ അവസരത്തില്‍ സ്വന്തം സംഘടനയിലെ അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റും രംഗത്തെത്തിയിരിക്കുകയാണ്.
മതപരമായ ഉപദേശം എന്ന പേരിലാണ് കൊറോണയെ ചെറുക്കാന്‍ എന്തൊക്കെ ചെയ്യണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ തീവ്രവാദികള്‍ക്കിടയില്‍ നല്‍കുന്നത്.
ഇത് അടുത്തിടെ ഐഎസിന്റെ ഔദ്യോഗിക പത്രമായ അല്‍നാബയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നുവെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രോഗബാധിതരില്‍ നിന്ന് അകലം പാലിക്കുക, കൈകള്‍ വൃത്തിയായി കഴുകുക, രോഗബാധിതമായ പ്രദേശങ്ങളില്‍ യാത്ര ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മതപരമായ ഉപദേശം എന്ന പേരിലാണ് ഐഎസ് തങ്ങളുടെ തീവ്രവാദികളോട് പറയുന്നത്.
നിര്‍ദേശങ്ങളുടെ അവസാനം ദൈവത്തില്‍ വിശ്വസിക്കണമെന്നും അദ്ദേഹത്തിന്റെ കരുണയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഐഎസ് പറയുന്നു. ഒരിക്കലും രോഗങ്ങള്‍ നമ്മളെ നേരിട്ട് ആക്രമിക്കില്ല, അത് ദൈവത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കുമെന്നും കുറിപ്പില്‍ പറയുന്നു.
ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങളിലാണ് നോട്ടീസ് വിതരണം നടന്നിരിക്കുന്നത്.ഐഎസിന്റെ ശക്തികേന്ദ്രമായ ഇറാഖില്‍ 79 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ രോഗബാധിതര്‍ ഈ മേഖലയില്‍ ഉള്ളതായാണ് വിവരം.