ഡമാസ്കസ്: സിറിയയിൽ ഹോംസ് പ്രവിശ്യയിലെ അൽക്വര്യാറ്റിൻ പട്ടണത്തിൽ 128 സിവിലിയന്മാരെ ഐഎസ് വെടിവച്ചും കുത്തിയും കൊലപ്പെടുത്തി. കഴി ഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിലാണ് ഇത്രയും പേരെ വകവരുത്തി യതെന്ന് സിറിയൻ ഒബ്സർവേറ്ററി മേധാവി റമി അബ്ദൽ റഹ്മാൻ അറിയിച്ചു.
സിറിയൻ സൈന്യത്തിന്റെ ഏജന്റുമാരെന്നാരോപിച്ചായിരുന്നു കൂട്ടക്കൊല. അൽക്വര്യാറ്റിന്റെ നിയന്ത്രണം ശനിയാഴ്ചയാണ് ഐഎസിൽ നിന്ന് സിറിയൻ സൈന്യം കൈയടക്കിയത്. സൈനികർ പട്ടണത്തിൽ പ്രവേശിച്ചപ്പോൾ തെരുവീഥികളിൽ സിവിലിയന്മാരുടെ മൃതദേഹങ്ങൾ കാണപ്പെട്ടു. പട്ടണത്തിൽനിന്ന് പിന്മാ റുന്നതിനു മുന്പുള്ള ദിവസങ്ങളിലാണ് സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തത്.
2015ലാണ് അൽക്വര്യാറ്റിന്റെ നിയന്ത്രണം ആദ്യം ഐഎസിന്റെ കൈയിൽ വന്നത്. കഴിഞ്ഞവർഷം റഷ്യൻ സേനയുടെ പിന്തുണയോടെ സിറിയൻ സൈന്യം ഇവരെ തുരത്തിയെങ്കിലും വൈകാതെ വീണ്ടും ഇവർ അൽക്വര്യാറ്റിൻ കൈയടക്കുകയായിരുന്നു.