ന്യൂഡല്‍ഹി: ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് ഇന്റര്‍പോളിന്റെയും അഫ്ഗാന് സര്‍ക്കാരിന്റെയും സഹായം അഭ്യര്‍ഥിച്ച് ദേശീയ സുരക്ഷാ ഏജന്‍സി. ഐഎസില്‍ കൂടുതല്‍ മലയാളികള്‍ ചേര്‍ന്നിട്ടുണ്ട് എന്ന് വിവരം ലഭിച്ചതിനേത്തുടര്‍ന്നാണിത്. ഇവരില്‍ 12 പേരുടെ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. അഫ്ഗാനിലെ താവളം സംബന്ധിച്ച സൂചനകളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വിവരങ്ങള്‍ അഫ്ഗാന് സര്‍ക്കാരിനും ഇന്റര്‍പോളിനും കൈമാറി.
ഐഎസില്‍ കൂടുതല്‍ മലയാളികള്‍; ഇന്റര്‍പോളിന്റെ സഹായം തേടി എന്‍ഐഎ; ലഭിച്ചത് 12 പേരുടെ വിവരങ്ങള്‍
