ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയിൽ ചേർന്ന 10 ഇന്ത്യാക്കാർ അഫ്ഗാനിസ്ഥാൻ ജയിലിലുണ്ടെന്നു സ്ഥിരീകരിച്ചു കേന്ദ്രസർക്കാർ.
കണ്ണൂർ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമ, കൊച്ചി സ്വദേശി മറിയം എന്ന മെറിൻ ജേക്കബ് പാലത്ത് എന്നിവരാണ് കാബുൾ ജയിലിലുള്ള മലയാളികൾ. ഐഎസിൽ ചേർന്ന നഫീസ, റുക്സാന അഹംഗീർ, സാബിറ, റുഹൈല തുടങ്ങിയവരും ജയിലിലുണ്ടെന്നു കേന്ദ്ര സർക്കാർ അറിയിച്ചു.
ഐഎസ് ഭീകരരുടെ വിധവകൾ ഉൾപ്പെടെ 10 ഇന്ത്യക്കാരാണു കാബൂളിലെ ജയിലിലുള്ളത്. ഇവരെ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഇന്ത്യയിലെത്തിയാൽ ഭീകര പ്രവർത്തനത്തിൽ പങ്കെടുത്തതിന് ഇവർ വിചാരണ നേരിടേണ്ടിവരും.