ലണ്ടൻ: ലോകത്തിന്റെ പാതി ഐഎസ് വലയിൽ. പുതുവർഷത്തിൽ ലോകത്തെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്ന ഒരു റിപ്പോർട്ട് ചർച്ചയാകുന്നു.
വരുന്ന വർഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലും വെല്ലുവിളിയും ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയുടെ വ്യാപനമായിരിക്കുമെന്നാണ് ലോകരാജ്യങ്ങൾ വിലയിരുത്തിയിരിക്കുന്നത്.
ലോകത്തിന്റെ പാതിയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരത വേരുതാഴ്ത്തിക്കഴിഞ്ഞതായിട്ടാണ് അന്താരാഷ്ട്ര തലത്തിൽ വന്നിരിക്കുന്ന വിലയിരുത്തൽ.
ചില രാജ്യങ്ങളിൽ അവർ പ്രത്യക്ഷത്തിൽതന്നെ പ്രവർത്തിക്കുന്പോൾ മറ്റുചില രാജ്യങ്ങളിൽ നിഗൂഢമായിട്ടാണ് പ്രവർത്തനം. മിക്ക രാജ്യങ്ങളിലും ഐഎസിന്റെ സ്ലീപ്പിംഗ് സെല്ലുകൾ സജീവമാണെന്നതാണ് വിലയിരുത്തൽ.
യുഎൻ അടക്കമുള്ള ഏജൻസികൾ ലോക രാഷ്ട്രങ്ങൾക്ക് ഇതിനകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇങ്ങനെ മുന്നറിയിപ്പ് ലഭിച്ചരാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു എന്നതാണ് രാജ്യത്തിന് ആശങ്ക പകരുന്ന കാര്യം.
ഐഎസ് വേരുകൾ കേരളത്തിലും ചുവടുറപ്പിച്ചിട്ടുണ്ടെന്ന വിവരവും കേന്ദ്ര ഏജൻസികൾ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
ഏതു നിമിഷവും ആക്ടീവ് ആയി മാറാൻ കഴിയുന്നവയാണ് ഐഎസിന്റെ നിശബ്ദമായി പ്രവർത്തിക്കുന്ന സ്ലീപ്പിംഗ് സെല്ലുകൾ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ അപകടം.
അതുകൊണ്ടു തന്നെ വലിയ ജാഗ്രത പുലർത്തേണ്ട ദിനങ്ങളാണ് 2021 ലോകത്തിനു സമ്മാനിക്കുന്നത്.
ലോകത്തിലെ 26 രാജ്യങ്ങളിൽ ഐഎസിന്റെ ശക്തമായ സാന്നിധ്യം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
1. പാക്കിസ്ഥാൻ 2. റഷ്യ 3. അഫ്ഗാനിസ്ഥാൻ 4. ശ്രീലങ്ക, 5. ഇന്തോനേഷ്യ 6. ഇന്ത്യ, 7. ഫിലിപ്പീൻസ് 8. മൊസാംബിക് 9. ബർക്കിനോ ഫാസോ 10. ടുണീഷ്യ, 11. മാലി 12. അൾജീരിയ 13. ലിബിയ 14. ഈജിപ്ത് 15. നൈജർ 16. ഛാഡ് 17. ജോർദാൻ 18. തുർക്കി 19. സിറിയ 20. ഇറാക്ക് 21. നൈജീരിയ 22. യെമൻ 23. മൗറിത്താനിയ 24. ചൈന 25. ട്രിനിഡാഡ് ആൻഡ് ടൊബാഗോ 26. മാലദ്വീപുകൾ.
ഈ രാജ്യങ്ങളിൽ ഐഎസ് ഏതു രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്നതു സംബന്ധിച്ച് അന്താരാഷ്ട്ര റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി രാഷ്ട്രദീപിക തയാറാക്കിയ പരന്പര ഇന്നു മുതൽ വായിക്കാം. പേജ് 6 കാണുക.