ലിബിയയിലെ യുദ്ധത്തില്‍ ഐഎസ് തോറ്റെങ്കിലും രാജ്യത്തെ പല പ്രധാന നഗരങ്ങള്‍ക്കും പുറത്തു രഹസ്യ സെല്ലുകള്‍ ഇപ്പോഴും സജീവം.
എന്നിരുന്നാലും, ലിബിയയിലെ തീവ്രവാദികളുടെ സൈന്യബലം ഇപ്പോള്‍ ആയിരങ്ങളില്‍നിന്നു നൂറിലേക്കു കുറഞ്ഞിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്.
ലിബിയയെ യൂറോപ്പിനെ ആക്രമിക്കാനുള്ള ഒരു ലോഞ്ച്പാഡായിട്ടാണ് അവര്‍ കാണുന്നത് എന്നതുകൊണ്ടു തന്നെ ഈ രാജ്യത്തു സ്വാധീനം നിലനിർത്തുക ഇവര്‍ക്കു നിര്‍ണായകമാണ് .
തീവ്രവാദ സംഘം ഒരു നിരന്തര ഭീഷണിയായി രാജ്യത്തു തുടരുകയാണെന്നും അവര്‍ ഏതു നിമിഷവും പൂർവാധികം ശക്തിയോടെ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.
മറയില്ലാതെ യെമനില്‍
മധ്യ, തെക്കന്‍ യെമനില്‍ ഐഎസ് ഇപ്പോഴും സജീവമാണ്. അധികാരികള്‍ക്കു നേരെയുള്ള ഭീകരാക്രമണം ഇവിടെ പതിവാണ്. യമനിലെ ആഭ്യന്തര യുദ്ധമാണ് ഐഎസിന്റെ ഇവിടുത്തെ വളര്‍ച്ചയ്ക്കു പാതയൊരുക്കിയത്. പക്ഷേ, യെമനിലെ അല്‍-ക്വയ്ദ സാന്നിധ്യം ഭീകരസംഘടനകള്‍ തമ്മിലുള്ള പോരാട്ടം ശക്തമാകാനും ഇടയാക്കി.
ലോകത്തിനാകെ യമനിലെ ഐഎസ് ഭീകരർ ഉയർത്തുന്ന ഭീഷണി കണക്കിലെടുത്ത് അമേരിക്ക യെമനില്‍ ഐഎസിനെതിരേ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍, യെമനിലെ ഭീകരവാഴ്ചയ്ക്ക് അന്ത്യം ഉണ്ടാക്കാന്‍ അവര്‍ക്കു പൂർണമായി സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. കൊല്ലപ്പെട്ട ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദി രാജ്യത്തു തീവ്രവാദ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു നേരത്തെ അവകാശപ്പെട്ടിരുന്നു.
റഷ്യയ്ക്കു ഭീഷണി
റഷ്യയില്‍ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2017ല്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം സംഘം ഏറ്റെടുത്തിരുന്നു.
2015 ഒക്ടോബറില്‍ ഈജിപ്തിലെ സിനായി പെനിന്‍സുലയ്ക്കു മുകളിലൂടെ പറന്ന റഷ്യന്‍ വിമാനം ബോംബിട്ടു തകര്‍ത്തതും ഐഎസ് തന്നെയായിരുന്നു. ആക്രമണത്തില്‍ അന്ന് 224 പേര് മരിച്ചു.
സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തിനുള്ള പ്രതികാരമായിരുന്നു ഈ ആക്രമണം. തീവ്രവാദ സംഘം അടുത്തിടെ പുറത്തുവിട്ട വീഡിയോയിലെ വാചകങ്ങള്‍ ഇങ്ങനെ-
“കാഫിറുകളുടെ തൊണ്ട കത്തിക്കുമുന്നില്‍ വിറയ്ക്കും. ക്രെംലിന് നമ്മുടേതായിരിക്കും.’റഷ്യ എന്നും വലതും ചെറുതുമായ ഭീകരസംഘടനകളുടെ ‘നോട്ടപ്പുള്ളി’ തന്നെയാണ്.
2019 മാർച്ച് 13 തെക്കുപടിഞ്ഞാറൻ റഷ്യയിലെ ഷപകോവ് ജില്ലയിൽ സ്റ്റാവ്രോപോൾ നഗരത്തിൽ അരങ്ങേറിയ വെടിവെപ്പിനും ഗ്രനേഡ് ആക്രമണത്തിനും പിന്നിൽ ഐഎസ് തന്നെയാണെന്നും അവർ ഒരു തീവ്രവാദ ആക്രമണത്തിനുള്ള തയാറെടുപ്പിലായിരുന്നുവെന്നും അന്നു റഷ്യൻ വൃത്തങ്ങൾ അറിയിച്ചിരുന്നു.
ഏപ്രിൽ മാസം മോസ്കോയ്ക്കു സമീപം നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഐഎസ് ഏറ്റെടുത്തിരുന്നു.
(തുടരും).