ഇറാക്കിൽനിന്നും സിറിയയിൽനിന്നും തുരത്തിയപ്പോൾ ഇസ്ലാമിക സ്റ്റേറ്റ് എന്ന ഭീകരപ്രസ്ഥാനത്തിന്റെ വേരറ്റു എന്നു കരുതുന്നവരാണ് ഏറെയും.
എന്നാൽ, അടുത്ത നാളിൽ പുറത്തുവന്ന ഒരു കണക്ക് ഇതിനു ഘടകവിരുദ്ധമാണെന്നു മാത്രമല്ല ലോകത്തെ കൂടുതൽ ആശങ്കപ്പെടുത്തുന്നതാണ്.
ഐഎസ് കൂടുതൽ രാജ്യങ്ങളിലേക്കു വേരുതാഴ്ത്തുന്നു എന്നുള്ളതാണ് ആ കണക്ക്. ആ പട്ടികയിൽ നമ്മുടെ ഇന്ത്യയും കേരളവും പോലുമുണ്ട് എന്നതാണ് ആശങ്കാജനകമായ കാര്യം.
ഭീകരതയുടെ കാവലാള്‍…..ലോകത്തിനു മുന്നില്‍ ഇതാണ് ഇസ്ലാമിക് സ്റ്റേറ്റ് അഥവാ ഐഎസിനുള്ള പരിവേഷം . വികസിത, വികസ്വര, അവികസിത രാജ്യങ്ങളില്ലെല്ലാം ആശങ്കവിതയ്ക്കുന്ന ഈ സംഘത്തിന് നമ്മുടെ കൊച്ചുകേരളത്തിലും നിശബ്ദമായ വേരോട്ടമുണ്ടെന്നതു ജാഗ്രതയുടെ കാലമാണ് നമുക്കു മുന്നിലുള്ളതെന്ന് ഒാർമിപ്പിക്കുന്നു.
2014 ഒക്ടോബറില്‍ തിരുവനന്തപുരത്തു കാണപ്പെട്ട ഐഎസിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ ഒരു തുടക്കം മാത്രമായിരുന്നു.
യുഎൻ പറയുന്പോൾ
ആറു വര്‍ഷത്തിനിപ്പുറം ഐഎസിന്റെ സ്വാധീനം നമ്മുടെ നാട്ടിലും പതിന്മടങ്ങ് വര്‍ധിച്ചു എന്നതിനു തെളിവാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ചു കേരളമടങ്ങുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇവരുടെ സാനിധ്യം കൂടുതലും ഉള്ളത്. അടുത്തിടെ 122 പേരെയാണ് കേരള, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ഐഎസ് ബന്ധം ആരോപിച്ചു പോലീസ് പിടികൂടിയിട്ടുള്ളത്.
പിടിയില്‍ ആയവരില്‍ ഭൂരിഭാഗം പേരും കേരള ബന്ധങ്ങൾ ഉള്ളവരാണെന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ പറഞ്ഞിരുന്നത്.
”ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനത്തോടെ പറയുമ്പോഴും ഭീകരതയ്ക്കു മുന്നില്‍ ആ നാടിന്റെ പടിപ്പുര വാതില്‍ തുറക്കപ്പെട്ടിരിക്കുന്നു.
ചാരത്തിൽനിന്ന്
ഖിലാഫത്തിന്റെ ചാരത്തില്‍നിന്നു ഭീകരതയുടെ അഗ്നിയായി ”തീവ്രവാദികൾ” ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ലോകത്തിന്റെ തന്നെ സമാധാന വാഴ്ചയ്ക്കു ഭീഷണിയാണ്. വടക്കന്‍ മൊസാംബിക്കില്‍ 2020 നവംബര്‍ 11ന് ഉണ്ടായ ആക്രമണം ലോകമെങ്ങും ആശങ്ക പടര്‍ത്തിയിരിക്കുന്നു.
കിഴക്കന്‍ ആഫ്രിക്കയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഐഎസ് ആക്രമണം ഒരിക്കലും ആ രാജ്യത്തെയോ ഭൂഖണ്ഡത്തെയോ മാത്രം ബാധിക്കുന്ന ഒന്നായി കാണാന്‍ സാധിക്കില്ല.
മൊസാംബിക്കില്‍ 50 പേരെ ഐഎസ് തീവ്രവാദികള്‍ ശിരഛേദം ചെയ്തതു ഐഎസിന്റെ ശക്തമായ തിരിച്ചുവരവിന്റെ സൂചനകളാണ് നൽകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മനുഷ്യക്കുരുതി
വടക്കന്‍ മൊസാംബിക്കില്‍ നടന്ന ക്രൂരമായ ആക്രമണത്തില്‍ തീവ്രവാദികള്‍ 50 ലധികം നാട്ടുകാരെയാണ് ശിരഛേദം ചെയ്തത്. നഞ്ചബ ഗ്രാമത്തിലെ നിരവധി സ്ത്രീകളെയും കുട്ടികളെയും അവര്‍ തട്ടിക്കൊണ്ടുപോയി. അതേസമയം, മറ്റൊരു ഗ്രാമമായ മുഅതൈഡില് ഉണ്ടായ ഭീകരാക്രമണത്തില്‍ 50 ലധികം പേര് കൊല്ലപ്പെട്ടു.
സ്വന്തം ജീവനുവേണ്ടി ആ ഗ്രാമവാസികള്‍ യാചിക്കുമ്പോഴും ”കണ്ണില്‍ മനസിലും ഭീകരതയുടെ ഇരുട്ടുനിറഞ്ഞ കുറെപ്പേർ യാതൊരു കരുണയുമില്ലാതെ അവരെ കൊന്നുതള്ളി. പിഞ്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിട്ടില്ല. ഗ്രാമങ്ങള്‍ അവര്‍ കൊള്ളയടിച്ചു.
(തുടരും)