2018 മേയ് 14ന് ഇന്തോനേഷ്യയിലെ സുരബായ നഗരത്തിലെ പോലീസ് ആസ്ഥാനത്തെ സുരക്ഷാ പോസ്റ്റില്‍ വന്‍ സ്ഫോടനമുണ്ടായി. നിരവധി പേര് മരിച്ചു.
ആയിരക്കണക്കിന് ആളുകള്‍ക്കു പരിക്കേറ്റു. ഈ സംഭവത്തിന് വെറും 24 മണിക്കൂര്‍ മുമ്പ് അതേ നഗരത്തിലെ കിഴക്കന്‍ ജാവ പ്രവശ്യയിലെ മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും സ്ഫോടനം നടന്നു.
2016 ജനുവരിയില്‍ മധ്യ ജക്കാര്‍ത്തയിലും ഐഎസ് ആക്രമണം ഉണ്ടായിരുന്നു. ഇന്നു ഭീകരവാദികളെ നേരിടാന്‍ 24 മണിക്കൂറും ജാഗ്രതയിലാണ് ഇന്തോനേഷ്യ. എങ്കിലും ഐഎസ് ഭീഷണി നിഴലിലാണ് രാജ്യം.
ചൈനയെ ലക്ഷ്യം
ചൈനയില്‍ റിക്രൂട്ട്മെന്റ് ചുവടുറപ്പിച്ച ഐഎസ് ചൈന അവരുടെ അടുത്തആഗേള ലക്ഷ്യമാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ ഐഎസ് പുറത്തുവിട്ട ചൈനയ്ക്കെതിരേയുള്ള ഒരു വീഡിയോയില്‍, ”ചോര നദി പോലെ ഒഴുകും” എന്നാണ് ഭീകരർ പ്രതിജ്ഞയെടുത്തത്.
മാലദ്വീപ് നിന്നുള്ള പലായനം
ഉഷ്ണമേഖലാ ദ്വീപുകളുടെ ശൃംഖലയായ മാലദ്വീപ് അവരുടെ മണല്‍ ബീച്ചുകള്‍ക്കും ക്രിസ്റ്റല്‍- ക്ലിയര്‍ കടല്‍ വെള്ളത്തിനും പേരു കേട്ടവയാണ്. മധുവിധു ആഘോഷിക്കാന്‍ വരുന്നവരുടെ പ്രിയപ്പെട്ടയിടം.
എന്നാല്‍ വെറും 3,45,000 ജനസംഖ്യയുള്ള ഈ ചെറിയ ദ്വീപ് ശൃംഖല ഇപ്പോള്‍ ഐഎസിന്റെ ഫലഭൂയിഷ്ഠമായ റിക്രൂട്ടിംഗ് സെന്ററായി മാറിയിരിക്കുന്നു. ഭൂമിയിലെ സര്ഗമായിരുന്ന ഈ രാജ്യം തീവ്രവാദത്തിന്റെ വിളനിലമായിരിക്കുന്നു.
ഇവിടെനിന്ന് ഇതുവരെ 200ഓളം യുവാക്കള്‍ ഐഎസില്‍ ചേരാനായി മിഡില്‍ ഈസ്റ്റിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.
രണ്ടാം വരവിന്റെ ഭീഷണിയില്‍
ഐഎസ് ജിഹാദികളുടെ തിരിച്ചുവരവിനെ വിനോദ സഞ്ചാരകേന്ദ്രമായ ട്രിനിഡാഡ്, ടൊബാഗോ എന്നീ കരീബിയന്‍ രാജ്യങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. ഇവര്‍ മടങ്ങിയെത്തുന്നതോടെ ഒരു പുതിയ ഭീകരാക്രമണത്തെ അഭിമുഖീകരിക്കേണ്ടി വരുമോയെന്ന ഭീതിയിലാണ്.
വെറും 1.3 ദശലക്ഷം ആളുകള്‍ താമസിക്കുന്ന മനോഹരമായ ഈ കരീബിയന്രാഷ്ട്രം ഐഎസിലേക്കുള്ള പടിഞ്ഞാറന്‍ അര്‍ധഗോളത്തിലെ ഏറ്റവും വലിയ വിദേശ നിയമനമാണ് നടത്തുന്നത്.
125ഓളം പൗരന്മാര് ഐഎസില്‍ ചേരാനായി സിറിയയിലേക്കും ഇറാക്കിലേക്കും പലായനം ചെയ്തിട്ടുണ്ട്.
ചാഡും മാലിയും
ദുർബല ഭരണകൂടങ്ങൾമൂലം ഐഎസ് വളർന്ന പശ്ചിമാഫ്രിക്കൻ രാജ്യങ്ങളുണ്ട്. മാലി, ബുര്‍ക്കിനഫാസോ, നൈഗര്‍, ചാഡ്, മൗറിത്താനിയ എന്നിവ ഐഎസിനെതിരേ പോരാടാൻ ഒരുമിക്കുന്നതിനുള്ള ചർച്ചകൾ സജീവമാണ്.
2017ല്‍, ഭീകരര്‍ ബോക്കോ ഹറാമിനായി കടത്തുകയായിരുന്ന മെഷീന് ഗണ്‍ ഉള്‍പ്പെടെയുള്ള വലിയ ആയുധശേഖരം യാത്രാമധ്യേ ചാഡിയന്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു.
തല കുനിക്കില്ല
ലോകമെങ്ങും കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ല. പക്ഷേ, ഈ രാജ്യങ്ങളെ മഹാമാരിയേക്കാള് വേട്ടയാടുന്നതു തീവ്രവാദമാണ്. പല രാജ്യങ്ങളിലെയും ജനങ്ങള്‍ സ്വന്തം വീടുകളില്‍ അന്തിയുറങ്ങാന്‍ പോലും ഭയപ്പെടുന്ന ഭീകര അവസ്ഥയാണ് നിലനില്‍ക്കുന്നത്.
എന്നിരുന്നാലും ഭീകരര്‍ക്കു മുന്നില്‍ അടിയറവ് പറയാന്‍ ഇവരില്‍ പലരും ഇന്നും ഒരുക്കമല്ല. ഇനിയും ആ നിലപാട് അങ്ങനെ തന്നെ നിലനില്ക്കട്ടെ.