ന്യൂഡൽഹി: ഭീകര സംഘടനയായ ഐഎസ് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്ന് ഡൽഹി പോലീസ്. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഭീകര പ്രവർത്തനങ്ങളുടെ യോഗം നടന്നിട്ടുണ്ട്.
ഭീകര ബന്ധമുള്ള 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. ഇതേക്കുറിച്ച് അന്വേഷണം നടത്താൻ പ്രത്യേക പോലീസ് സംഘത്തെ കേരളം, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാന ങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.
ഐഎസ് ബന്ധമുള്ള ഒരാളെ ഗുജറാത്തിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. അയാളെ ഡൽഹിയിൽ കൊണ്ടുവന്നു ചോദ്യംചെയ്യും. ഡൽഹിയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് ഐഎസ് പ്രവർത്തകർക്ക് സിറിയ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലുള്ള ഭീകര പ്രവർത്തകരുമായി ബന്ധമുണ്ട്. കേരളം, കർണാടക, ബിഹാർ, മധ്യപ്രദേശ്, തമിഴ്നാട്, ജമ്മു കാഷ്മീർ, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലീസ് ഭീകര ബന്ധമുള്ളവരെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.