സിറിയന്‍ നഗരമായ റക്കയിലെയും ഇറാക്കിലെ മൊസൂളിലെയും ഐഎസ് കോട്ടകളുടെ പതനത്തിനു ശേഷം ആയിരക്കണക്കിനു തീവ്രവാദികൾ പലായനം ചെയ്തു.
ഇവർ അഭയം തേടി എത്തിയതു തുർക്കിയിലാണ്. യഥാർഥത്തിൽ അതൊരു ഒളിച്ചോട്ടമായിരുന്നില്ല. ശക്തിവീണ്ടെടുത്തു തിരിച്ചുവരാനുള്ള പോക്കായിരുന്നു. ഇന്നും ഭീകരസംഘടയില്പ്പെട്ടവര് ധാരാളമായി ഇവിടെ ഒളിവില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചന.
2016ലെ പുതുവത്സരാഘോഷത്തില്‍ ഒരു അക്രമി നിശാക്ലബിലെ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്ന 39 പേരെ വെടിവച്ചു കൊലപ്പെടുത്തിയത് ഇവർ അണിയറയിൽ സജീവമാണെന്നതിന്റെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്നു കൊല്ലപ്പെട്ടവരിൽ രണ്ട് ഇന്ത്യക്കാരും ഉണ്ടായിരുന്നു.
69ൽ ഏറെ പേർക്കു പരിക്കേറ്റു. 2020 നവംബറില്‍ ഇസ്താംബൂളിലെ 11 ജില്ലകളിലെ 17 വീടുകള്‍ അവര്‍ ആക്രമിച്ചിരുന്നു. ഇതേത്തുടർന്ന് ഐഎസുമായി ബന്ധമുള്ള 17 ഭീകരരെ അറസ്റ്റ് ചെയ്തു.
സിറിയയില്‍ വീണ്ടും
സിറിയയില്‍നിന്നു തുരത്തിയെങ്കിലും ആയിരക്കണക്കിന് ഐഎസ് തീവ്രവാദികൾ ഒളിഞ്ഞും തെളിഞ്ഞും ഈ മേഖലയിൽ സജീവമാണെന്നാണ് റിപ്പോർട്ട്.
ആക്രമണങ്ങളുടെ എണ്ണം വീണ്ടും പെരുകിത്തുടങ്ങിയിട്ടുണ്ടെന്നും യുഎന്‍ തീവ്രവാദ വിരുദ്ധ മേധാവി വ്ലാഡിമിര്‍ വൊറോന്‍കോവ് പറയുന്നു.
സിറിയയ്ക്കും ഇറാക്കിനുമിടയില് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പതിവായി ചെറിയ സെല്ലുകളായി സ്വതന്ത്രമായി സഞ്ചരിക്കുകയാണെന്നും അദ്ദേഹം സുരക്ഷാ സമിതിയെ അറിയിച്ചു.
തീവ്രവാദ സംഘം വീണ്ടും സംഘടിച്ചുവെന്നും സംഘര്‍ഷ മേഖലകളില്‍ മാത്രമല്ല ചില പ്രാദേശിക ഔട്ട്പോസ്റ്റുകളിലും അതിന്റെ പ്രവര്‍ത്തനം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഓണ്‍ലൈനിലൂടെ പ്രചോദനം ഉള്‍ക്കൊണ്ട്, ഒറ്റയ്ക്കോ ചെറിയ ഗ്രൂപ്പുകളായോ ആക്രമണം നടത്തുന്ന പ്രവണത തുടര്‍ന്നുകൊണ്ടിരിക്കുകയാണ്- വൊറോന്‍കോവ് പറയുന്നു.
നൈജീരിയയിലെ തേര്‍വാഴ്ച
ഇസ്ലാമിക് സ്റ്റേറ്റിന്റെ തെക്കേ ആഫ്രിക്കന്‍ പ്രവശ്യയായ ബോക്കോ ഹറാം ആണ് നൈജീരിയയിലെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ആഫ്രിക്കയിലെങ്ങും ഇവരുടെ “ഭീകരവാഴ്ച’ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
സര്ക്കാര്നേതൃത്വം പോലും ഇവരെ ഭയക്കുകയാണ്. സൈനികര്‍ക്കെതിരേയുള്ള ഐഎസിന്റെ ആക്രമണങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നതു ഇവർ നേടിയ ശക്തിയുടെ സൂചനയായി ചൂണ്ടിക്കാണിക്കുന്നു.
മറ്റൊരു രാജ്യത്തും കണ്ടുവരാത്ത ഭീകരതയാണ് ഐഎസ് തീവ്രവാദികള്‍ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. പിഞ്ചു കുഞ്ഞുങ്ങളെ ഇവര്‍ ചാവേറുകളായി ഉപയോഗിക്കുന്നുണ്ടെന്നു നിരവധി മനുഷ്യാവകാശ സംഘടനകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2018ല്‍ നൈഗറില്‍ വച്ചു നാല് അമേരിക്കന്‍ സൈനികരെ അതിക്രൂരമായ കൊലപ്പെടുത്ത ദൃശ്യങ്ങള്‍ ചിത്രീകരിച്ച് അതു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ലോകമെന്പാടും ഞെട്ടലോടെയാണ് അന്ന് ആ സംഭവത്തെ കണ്ടത്.
തുടരും).