ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ; സെ​പ്റ്റം​ബ​ർ 13 മു​ത​ൽ

മും​ബൈ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ 2024-25 സീ​സ​ണ്‍ സെ​പ്റ്റം​ബ​ർ 13ന് ​ആ​രം​ഭി​ക്കും. ഡി​സം​ബ​ർ വ​രെ​യു​ള്ള മ​ത്സ​ര​ക്ര​മ​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. മോ​ഹ​ൻ ബാ​ഗ​ൻ സൂ​പ്പ​ർ ജ​യ​ന്‍റും മും​ബൈ സി​റ്റി​യും ത​മ്മി​ലാ​ണ് ഉ​ദ്ഘാ​ട​ന മ​ത്സ​രം. രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന് സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ദ്യ മ​ത്സ​രം പ​ഞ്ചാ​ബ് എ​ഫ്സി​ക്കെ​തി​രേ 15ന് ​രാ​ത്രി 7.30ന് ​കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ര​ണ്ടാം മ​ത്സ​രം 22ന് ​ഈ​സ്റ്റ് ബം​ഗാ​ളി​നെ​തി​രേ കൊ​ച്ചി​യി​ൽ. 29ന് ​നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് (എ​വേ), ഒ​ക്‌​ടോ​ബ​ർ മൂ​ന്നി​ന് ഒ​ഡീ​ഷ എ​ഫ്സി (എ​വേ), ഒ​ക്‌​ടോ​ബ​ർ 20 മു​ഹ​മ്മ​ദ​ൻ​സ് സ്പോ​ർ​ട്സ് ക്ല​ബ് (എ​വേ), 25ന് ​ബം​ഗ​ളൂ​രു എ​ഫ്സി (ഹോം), ​ന​വം​ബ​ർ മൂ​ന്ന് മും​ബൈ സി​റ്റി (എ​വേ), ഏ​ഴ് ഹൈ​ദ​രാ​ബാ​ദ് (ഹോം), 24​ന് ചെ​ന്നൈ​യി​ൻ എ​ഫ്സി (ഹോം), 28​ന് എ​ഫ്സി ഗോ​വ (ഹോം), ​ഡി​സം​ബ​ർ ഏ​ഴ് ബം​ഗ​ളൂ​രു എ​ഫ്സി (എ​വേ), 14 മോ​ഹ​ൻ ബ​ഗാ​ൻ (എ​വേ), 22 മു​ഹ​മ്മ​ദ​ൻ (ഹോം), 29 ​ജം​ഷ​ഡ്പു​ർ എ​ഫ്സി (എ​വേ)

2023-24 സീ​സ​ണി​ലെ ഐ ​ലീ​ഗ് ചാ​ന്പ്യ​ന്മാ​രാ​യ മു​ഹ​മ്മ​ദ​ൻ എ​സ്‌​സി​യാ​ണ് 2024-25 സീ​സ​ണി​ലെ പു​തു​മു​ഖ​ങ്ങ​ൾ. ഇ​തോ​ടെ ഐ​എ​സ്എ​ല്ലി​ലെ ടീ​മു​ക​ളു​ടെ എ​ണ്ണം 13 ആ​യി.

മു​ഹ​മ്മ​ദ​ൻ​സ് കൂ​ടി ചേ​രു​ന്ന​തോ​ടെ ഐ​എ​സ്എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യു​ള്ള ക്ല​ബ്ബു​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്, ഈ​സ്റ്റ് ബം​ഗാ​ൾ ടീ​മു​ക​ളാ​ണ് മ​റ്റു​ള്ള​ത്.

 

 

 

Related posts

Leave a Comment