പനാജി: കേരള ബ്ലാസ്റ്റേഴ്സിനു ആശ്വാസമേകി ഗോവയെ സമനിലയിൽപിടിച്ച് ഡൽഹി. പോയിന്റ് പട്ടികയിൽ അവസാനക്കാരായ ഡൽഹി പ്ലേഓഫ് കൊതിക്കുന്ന ഗോവയെ ഒരു ഗോളിനാണ് സമനിലയിൽ കുരുക്കിയത്. ഗോവയ്ക്കായി ഹ്യൂഗോ ഹോമൈസ് ഗോൾ നേടിയപ്പോൾ ഡൽഹിയുടെ സമനില ഗോൾ കാലു ഉച്ചെ നേടി.
ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു രണ്ടു ഗോളുകളും. സമനിലയോടെ ഗോവ 21 പോയിന്റുമായി കേരളത്തിനു പിന്നിൽ ആറാം സ്ഥാനത്താണ്. എന്നാൽ കേരളത്തേക്കാൾ ഒരു മത്സരം കുറച്ചാണ് ഗോവ കളിച്ചിരിക്കുന്നത്. സമനില ഡൽഹിയെ അവസാനക്കാരെന്ന നാണക്കേടിൽനിന്നും രക്ഷിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മുന്നിലെത്താൻ ഇതോടെ ഡൽഹിക്ക് സാധിച്ചു.