കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പത്താം പതിപ്പിലെ ഉദ്ഘാടന മത്സരത്തിനും കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം തന്നെ വേദിയായേക്കും.
ഈമാസം 21ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സിയെ നേരിടും. കഴിഞ്ഞ സീസണിന്റെ തുടക്കവും കൊച്ചിയിലായിരുന്നു. ഇതിനുമുമ്പ് 2017, 2019 സീസണുകളിലാണ് കൊച്ചിയില്‍ ഐഎസ്എല്‍ ഉദ്ഘാടനമത്സരം നടന്നത്.
നിരവധി മാറ്റങ്ങള്‍ ഇത്തവണ ഐഎസ്എലിനുണ്ടാകുമെന്നും സൂചനയുണ്ട്. ഐ ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് എഫ്സിയുടെ ഐഎസ്എല്‍ അരങ്ങേറ്റം കൂടിയായിരിക്കും ഈ സീസണ്.
കഴിഞ്ഞ സീസണില്‍ പത്തു വേദികളിലായി ആകെ 117 മത്സരങ്ങളാണ് ഉണ്ടായിരുന്നത്. ടീം എണ്ണം കൂടിയതിനാല്‍ ഇത്തവണ മത്സരങ്ങളുടെ എണ്ണവും ലീഗ് ദിവസങ്ങളുടെ എണ്ണവും വര്‍ധിക്കും.