ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ മുംബൈ സിറ്റി മറുപടി ഇല്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആതിഥേയരായ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനെ പരാജയപ്പെടുത്തി. ബൽവന്ത് സിംഗ് നേടിയ ഇരട്ടഗോളുകളാണ് മുംബൈക്ക് ജയമൊരുക്കിയത്. 34, 68 മിനിറ്റുകളിലായിരുന്നു ഗോളുകൾ.
ഈ ജയത്തോടെ മുംബൈ സിറ്റി എഫ്സി 10 പോയിന്റോടെ നാലാം സ്ഥാനത്തേക്കുയര്‍ന്നു. നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡ് എടികെയ്ക്കു പിന്നില്‍ ഒന്‍പതാം സ്ഥാനത്തക്കു പിന്തള്ളപ്പെട്ടു.
മുംബൈ സിറ്റിയുടെ പ്രതിരോധ നിരയിലെ ബ്രസീലിയന്‍ താരം ജേഴ്സണ് വിയേരയാണ് മാന്‍ ഓഫ് ദി മാച്ച്. മുംബൈയുടെ ഈ സീസണിലെ ആദ്യത്തെ എവേ മത്സര വിജയംമാണിത്.നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ഗോള്‍കീപ്പര്‍ ടി..പി .രഹ്്നേഷിനു പകരം രവികുമാറും ഡാനിയോലോയ്ക്കു പകരം ഉറുഗ്വന്‍ താരം മാര്ട്ടിന് ഡയസും വന്നു.