ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം കാണികളുടെ മുന്നില്‍ ബംഗളൂരു എഫ്സി തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി.ഏകപക്ഷീയമായ ഒരു ഗോളിന് ജംഷഡ്പുര്‍ എഫ്സി ബംഗളൂരുവിനെ കീഴടക്കി. 90+1-ാം മിനിറ്റില്‍ ട്രിനിഡാഡ് ഗോണ്‍സാല്‍വസ് നേടിയ പെനാല്‍റ്റിയിലാണ് ജംഷഡ്പുര്‍ വിജയിച്ചത്.
ജംഷഡ്പുരിന്റെ രണ്ടാം ജയമാണ്. കഴിഞ്ഞ ഹോം മാച്ചില്‍ ബംഗളൂരു ചെന്നൈയിന് എഫ്സിയോടു പരാജയപ്പെട്ടിരുന്നു. പോയിന്റ് നിലയില്‍ 12 പോയിന്റുമായി ബംഗളൂരു രണ്ടാം സ്ഥാനത്തു തുടരുന്നു. ഒമ്പത് പോയിന്റുമായി ജംഷഡ്പുര്‍ ആറാം സ്ഥാനത്ത് നില്ക്കുന്നു.