ഹൈദരാബാദ്: ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തോൽവി അറിയാതെ മുന്നേറുന്നു. എവേ പോരാട്ടത്തിൽ ഹൈദരാബാദ് എഫിസിയെ ഏകപക്ഷീയമായ ഒരു ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കീഴടക്കി.
86-ാം മിനിറ്റിൽ മാക്സിമില്യാനോ ബറെയ്റോയുടെ പെനൽറ്റി ഗോളാണ് നോർത്ത് ഈസ്റ്റിന്റെ ജയം നിർണയിച്ചത്. നാല് മത്സരങ്ങളിൽ രണ്ട് ജയവും രണ്ട് സമനിലയും ഉൾപ്പെടെ എട്ട് പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗിന്റെ തലപ്പത്ത് എത്തി. മൂന്ന് മത്സരങ്ങളിൽ ഏഴ് പോയിന്റുള്ള ജംഷഡ്പുർ എഫ്സിയാണ് രണ്ടാമത്.