കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ നൂറു മത്സരങ്ങൾ പൂർത്തിയാക്കി സന്ദേശ് ജിങ്കൻ. എടികെ മോഹൻ ബഗാൻ താരമായ ജിങ്കൻ എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിൽ ഇറങ്ങിയതോടെയാണ് ഈ നാഴികകല്ല് പിന്നിട്ടത്.
ഐഎസ്എല്ലിൽ നൂറു മത്സരങ്ങൾ പൂർത്തിയാക്കുന്ന 11-ാമത്തെ കളിക്കാരനാണ് ജിങ്കൻ. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കായാണ് ജിങ്കൻ തന്റെ ഭൂരിഭാഗം മത്സരങ്ങളും കളിച്ചത്. 76 മത്സരങ്ങളിലാണ് ജിങ്കൻ ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയത്.
ഐഎസ്എൽ ചരിത്രത്തിൽ ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റെ റിക്കാർഡും ജിങ്കനാണ്.