കൊച്ചി: കേരള ബ്ളാസ്റ്റേഴ്സും ഡല്‍ഹി ഡൈനാമോസും തമ്മിലുള്ള ഐഎസ്എല്‍ സെമി ഫൈനല്‍ നടക്കുക കനത്ത സുരക്ഷാ വലയത്തില്‍. ഞായറാഴ്ചയാണ് മത്സരം. സെമി നടക്കുന്ന കലൂര്‍ സ്റ്റേഡിയത്തില്‍ കര്‍ശന സുരക്ഷയൊരുക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ കസേരകള്‍ ഇളക്കുകയും കാണികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കുന്നത്.
സുരക്ഷാ വീഴ്ചകള്‍ കൊച്ചിയില്‍ നടക്കേണ്ട അന്താരാഷ്ര്ട മത്സരങ്ങളുടെ സാധ്യത ഇല്ലാതാക്കുകയും ഫിഫ അണ്ടര്‍–17 ലോകകപ്പ് മത്സരങ്ങളെ ബാധിക്കാനുള്ള സാഹചരവ്യം വിലയിരുത്തിയാണ് കര്‍ശന നടപടി. സ്റ്റേഡിയത്തില്‍ ടിക്കറ്റ് ലഭ്യമാക്കാനും, ഓണ്‍ലൈന്‍ ടിക്കറ്റ് ക്ളിയര്‍ ചെയ്യാനുമായി രണ്ട് ഐഎസ്എല്‍ ബോക്സുകള്‍ പ്രവര്‍ത്തിപ്പിക്കും. ടിക്കറ്റ് വില്‍പ്പന 5.30 ന് അവസാനിപ്പിക്കുകയും സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം 3.30 ന് തുടങ്ങി 6.30 ന് അവസാനിപ്പിക്കുകയും ചെയ്യും. സ്റ്റേഡിയവും പരിസരവും കൂടുതല്‍ സിസിടിവി കാമറ നിരീക്ഷണത്തിലാക്കും.
കഴിഞ്ഞ മത്സരങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ സിസടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്നും, ഞായറാഴ്ച കുപ്പിവെള്ളം, ഫുഡ്പായ്ക്കറ്റുകള്, കമ്പ്, നാഡിക്സോള് എന്നിവ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.