മുംബൈ: അടുത്ത സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. ഓരോ ടീമിന്റെയും അവസാന ഇലവനില്‍ ആറ് ഇന്ത്യന്‍ താരങ്ങളും അഞ്ച് വിദേശ താരങ്ങളുമാണുണ്ടാകുക. ആദ്യ മൂന്ന് സീസണില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമേ ആദ്യ ഇലവനില്‍ കളിക്കാനാകുമായിരുന്നുള്ളൂ. പരമാവധി ആറു വിദേശ താരങ്ങളെയും കളിപ്പിക്കാമായിരുന്നു.
ഐഎസ്എല്‍ ഭരണസമിതി ഓരോ ഫ്രാഞ്ചൈസിയുമായി നടത്തിയ ചര്‍ച്ചകൾ ക്കൊടുവിലാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രാതിനിധ്യം നല്കുന്ന കാര്യം തീരുമാനമായത്. ഇന്ത്യയുടെ പരിശീലകനായ സ്റ്റീഫന്‍ കോണ്സ്റ്റന്റൈൻ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് പറഞ്ഞിരുന്നു. ഈ നിര്‍ദേശം ഐഎസ്എല്‍ ഗവേര്‍ണിംഗ് ബോഡി പ്രാവർത്തികമാക്കുമെന്നാണ് കരുതുന്നത്.