ഓസ് ലോ: കടുത്ത ഇസ് ലാം വിമർശകനും മുൻ ഇറാഖി മിലീഷ്യ നേതാവുമായ സൽവാൻ മോമികയെ (37) മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ നോർവേയിലാണ് സംഭവം.
കഴിഞ്ഞ ഈദ് ദിനത്തിൽ, 2023 ജൂണിൽ മുസ് ലിംങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ പകർപ്പ് ഇയാൾ കീറിയെറിഞ്ഞ് പരസ്യമായി കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
ഇത് വലിയ വിവാദങ്ങൾക്കു പിന്നീട് വഴിവച്ചിരുന്നു. താൻ നിരീശ്വരവാദിയാണെന്ന് സ്വയം പ്രഖ്യാപിച്ച സൽവാൻ മോമിക അടുത്തിടെയാണ് സ്വീഡനിൽനിന്ന് നോർവേയിലേക്ക് താമസം മാറിയത്.
സൽവാൻ മോമികയെ മരിച്ചനിലയിൽ കണ്ടെത്തിയതായി റേഡിയോ ജെനോവയാണ് റിപ്പോർട്ട് ചെയ്തത്. സംഭവത്തിന്റെ സ്ഥിരീകരണം കാത്തിരിക്കുകയാണെന്നും അവർ അറിയിച്ചു.