പൊതു പരീക്ഷകൾ വെള്ളിയാഴ്ചകളിൽ നടത്തുന്നത് ഒഴിവാക്കണമെന്ന് മുസ്ലിം സംഘടനകൾ. ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ ചുമതലയേറ്റ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചുചേർത്ത യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ പുതുതായി സ്ഥാനമേറ്റതിന് പിന്നാലെയാണ് യോഗം വിളിച്ചത്.
വെള്ളിയാഴ്ചകളിൽ പരീക്ഷകൾ സംഘടിപ്പിക്കുന്നത് പ്രത്യേക ആരാധനാ കർമ്മത്തെ ബാധിക്കുന്നുണ്ടെന്ന് മുസ്ലിം സംഘടനകൾ പറഞ്ഞു.
അതുകൊണ്ട് വെള്ളിയാഴ്ചകളിലെ പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് മുസ്ലിം സംഘടനകൾ മുന്നോട്ട് വയ്ക്കുന്നത്. മലബാറിലെ പ്ലസ് വൺ പ്ലസ് ടു സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടി വേഗം ഉണ്ടാകണമെന്ന ആവശ്യവും ഉന്നയിച്ചു.
ന്യൂനപക്ഷ മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ന്യൂനപക്ഷ സംഘടനകളുടെ യോഗത്തിലാണ് സംഘടനകൾ വിവിധ ആവശ്യവുമായി രംഗത്തെത്തിയത്. എത്രയും വേഗം ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ക്രൈസ്തവ സംഘടനകളുടെ ആവശ്യം.