ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കൽക്കരി ഖനി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 244 മീറ്റർ താഴ്ചയിൽ 10 പേർ കുടുങ്ങി. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നും പത്തുപേരും കൊല്ലപ്പെട്ടതായി സംശയിക്കുന്നുവെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.
ഇന്നലെ വൈകുന്നേരം ക്വറ്റയിൽനിന്ന് 80 കിലോമീറ്റർ കിഴക്ക് ഖോസ്റ്റിലെ ഖനന മേഖലയിൽ സ്വകാര്യ കൽക്കരി ഖനിയിലാണു സ്ഫോടനമുണ്ടായത്. എട്ടുപേരെ രക്ഷാസംഘം സുരക്ഷിതരായി പുറത്തെത്തിച്ചു.
അവരിൽ ചിലർ അബോധാവസ്ഥയിലായിരുന്നു. കാർബൺ മോണോക്സൈഡ് വാതകം അടിഞ്ഞുകൂടിയതിനെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിനു കാരണം.