ദക്ഷിണ ഡെൻമാർക്കിലുള്ള ഒരു കൊച്ചു ദ്വീപാണ് ബോണ്‍ഹോം. ദ്വീപിൽ ഓരോ ദിവസവും ഉണ്ടാകുന്ന മാലിന്യം പുനഃചംക്രമണം ചെയ്ത് 2032 ആകുന്നതോടെ ദ്വീപിനെ പൂർണമായും മാലിന്യ വിമുക്തമാക്കാനുള്ള പദ്ധതികൾക്ക് ഇവിടെ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതുവഴി ദ്വീപിലെ ഓരോ മാലിന്യവും പുതിയ ഒരു ഉത്പന്നത്തിനുള്ള അസംസ്കൃത വസ്തുവാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
ഈ സംരംഭം വിജയിച്ചാൽ ഭൂമിയിലെതന്നെ ആദ്യത്തെ മാലിന്യ മുക്ത ദ്വീപായി ബോണ്‍ഹോം മാറും. നിലവിൽ ഒരു സ്വകാര്യ കന്പനിക്കാണ് ദ്വീപിന്റെ മാലിന്യ സംസ്കരണത്തിന്റെ ചുമതല ഉള്ളത്.
ഇവരുടെ നേതൃത്വത്തിലാണ് ദ്വീപിനെ മാലിന്യവിമുക്തമാക്കാനുള്ള പദ്ധതികൾ തയാറാക്കുന്നത്.ദ്വീപിലെങ്ങും റീ സൈക്ലിംങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതു മുതൽ കുട്ടികളുടെ പാഠ്യപദ്ധതിയിൽ റീ സൈക്ലിംഗിന്റെ പ്രാധാന്യം ഉൾപ്പെത്തുന്നതുവരെ പദ്ധതിയുടെ ഭാഗമാണ്.