ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയുടെ വളര്‍ച്ച ഒരു സമയത്ത് ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരുന്നു. ഇറാഖ്,സിറിയ,യെമന്‍ എന്നിവിടങ്ങളില്‍ തഴച്ചു വളര്‍ന്ന സംഘടന ഇപ്പോള്‍ മൃതപ്രായാവസ്ഥയിലാണെന്നാണ് പല ലോകമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയുടെയും റഷ്യയുടെയും സൈനീക നീക്കങ്ങള്‍ക്കൊണ്ട് ശക്തികേന്ദ്രങ്ങളില്‍ നിന്ന് ഐഎസ് പറിച്ചെറിയപ്പെട്ടിരിക്കുകയാണ്.
സൈനിക നടപടികളേക്കാള്‍ ഐഎസിന് തിരിച്ചടിയായത് ദാരിദ്രമായിരുന്നു. യുദ്ധകേന്ദ്രങ്ങളില്‍ പോരാടുന്ന ജിഹാദികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ഐഎസ് ഇപ്പോള്‍. സിറിയയിലും ഇറാഖിലും യെമനിലും മാത്രമല്ല പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുള്ള ഐഎസ് കേന്ദ്രങ്ങള്‍ക്കു പോലും പറയാനുള്ളത് കടുത്ത ദാരിദ്ര്യത്തിന്റെ കഥകളാണ്.
കേരളത്തില്‍ നിന്നു പോലും ആടുമേയ്ക്കാന്‍ പോയവര്‍ ഇപ്പോള്‍ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നതിനു മുഖ്യ കാരണവും ഈ പട്ടിണിയാണ്. തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ മയക്കുമരുന്ന് മാഫിയ അഫ്ഗാനില്‍ നിന്ന് മയക്കുമരുന്ന് കടത്തി അമേരിക്കയിലെത്തിക്കാന്‍ തുടങ്ങിയതോടെ അവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗരൂഗരായി. ഇറാഖിലെയും സിറിയയിലെയും അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചാണ് ഈ വിപത്തിന് പാശ്ചാത്യരാജ്യങ്ങള്‍ തടയിട്ടത്.
ആളുകളെ തട്ടിക്കൊണ്ടു പോയിട്ട് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ഐഎസിന്റെ മറ്റൊരു വരുമാന മാര്‍ഗം. എന്നാല്‍ പാശ്ചാത്യരാജ്യങ്ങള്‍ സുരക്ഷ വര്‍ധിപ്പിച്ചതോടെ ആ വഴി അടഞ്ഞു. യസീദി പെണ്‍കുട്ടികളെ ചന്തയില്‍ വെച്ച് വിറ്റും, വാട്സ് ആപ്പിലൂടെയും ടെലിഗ്രാമിലൂടെയും ലേലം ചെയ്ത് വിറ്റും ഐഎസ് കോടികള്‍ സമ്പാദിച്ചിരുന്നു. പക്ഷേ യസീദി സ്ത്രീകളെ പെണ്‍കുട്ടികളെ പരസ്യമായി വില്‍ക്കുന്നുവെന്നതിന്റെ വീഡിയോകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഐഎസിന്റെ തടവില്‍നിന്ന് രക്ഷപ്പെട്ട് പുറത്തുവന്ന നൂറുകണക്കിന് സ്ത്രീകളും തങ്ങളെ ലൈംഗിക അടിമകളാക്കിയതിന്റെയും വിറ്റതിന്റെയും വിവരങ്ങള്‍ കണ്ണീരോടെ ലോകത്തെ അറിയിച്ചിരുന്നു.
ആദ്യകാലങ്ങളില്‍ തങ്ങളുടെ അധീനമേഖലകളില്‍വെച്ച് പരസ്യമായി ലേലം ചെയ്തായിരുന്നു യസീദി സ്ത്രീകളെ ഇസ്ലാമിക ഭീകരര്‍ വിറ്റിരുന്നത്. എന്നാല്‍ അഞ്ചു വര്‍ഷം മുമ്പ് ഇവര്‍ വില്‍പ്പന ഓണ്‍ലൈനിലേക്ക് മാറ്റി. മൊബൈല്‍ മെസേജിങ് സേവനമായ ടെലിഗ്രാമിലൂടെ പ്രചരിച്ച ഐഎസിന്റെ അറബി ഭാഷയിലുള്ള ഒരു പരസ്യം ഇങ്ങനെയായിരുന്നു.’കന്യകയും സുന്ദരിയുമായ പെണ്‍കുട്ടി, 12 വയസ്സ്. വില 12,500 ഡോളര്‍. ഉടന്‍ തന്നെ വില്ക്കപ്പെടും’.
പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അവളെ അടിമയാക്കി വച്ചിരിക്കുന്ന ഭീകരന്റെ പേര്,വില തുടങ്ങിയ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ കൈമാറുക. 12 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് ഉയര്‍ന്ന വിലയിട്ടിരുന്നത്. ഐഎസിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ട നിരവധി യസീദി പെണ്‍കുട്ടികളുടെ അനുഭവസാക്ഷ്യം ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇറാഖ്-സിറിയന്‍ സേന കൈകോര്‍ത്തതോടെയാണ് ആയിരക്കണക്കിന് യസീദികള്‍ക്ക് അടിമച്ചന്തയില്‍ നിന്ന് മോചനമായത്.
എന്നാല്‍ ഐഎസിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് ചില ശതകോടീശ്വരന്മാരില് നിന്നും സംഘടനകളില്‍ നിന്നും ചില രാജ്യങ്ങളില്‍ നിന്നും സംഭാവനകളായി വന്‍തോതില്‍ ഇവര്‍ക്ക് പണം ലഭിക്കുന്നുണ്ടായിരുന്നു ഈ ബന്ധങ്ങള്‍ അറുത്തുമാറ്റാന്‍ കഴിഞ്ഞതോടെയാണ് ഐഎസ് തകരാന്‍ തുടങ്ങിയത്. ഖത്തര്‍ ഐഎസിന് ഫണ്ടു നല്‍കിയിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ സൗദിയടക്കമുള്ള അറേബ്യന്‍ രാജ്യങ്ങളുടെ പിന്തുണയോടു കൂടി അമേരിക്ക ഖത്തറിനെ ഉപരോധിച്ചതോടെ ഫണ്ടിംഗ് നിലച്ചു. ഇതാണ് ഐഎസിന്റെ അടിവേരിളക്കിയത്.
സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും ഐഎസിനെ ഏതാണ്ട് പൂര്‍ണമായ തോതില്‍ തുടച്ചു മാറ്റാന്‍ സാധിച്ചെങ്കിലും ഇത് അത്ര പെട്ടെന്ന് അവസാനിക്കില്ലെന്ന സൂചനയാണ് ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നു ലഭിക്കുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ സ്ഫോടനം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത് ഇതാണ്. ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി എവിടെയാണെന്ന യാതൊരു സൂചനയും ഇതുവരെ കണ്ടെത്താനായിട്ടില്ല. അമേരിക്കയുടെ ആക്രമണത്തെ അതിജീവിച്ചെങ്കിലും റഷ്യയുടെ ആക്രമണത്തിനു മറുപടിയില്ലാതെ പോയതാണ് ഐഎസിനെ തകര്‍ത്തത്. എന്നാല്‍ ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായ പലരും ലോകത്തിന്റെ പലകോണുകളില്‍ ഇന്നും തക്കം പാര്‍ത്തിരിക്കുകയാണ് ഒരവസരത്തിനായി.