ബംഗളൂരു: ഇന്ത്യന് സൂപ്പര് ലീഗ് (ഐഎസ്എല്) ഫുട്ബോള് 2024-25 സീസണ് സെമി ഫൈനല് പോരാട്ടങ്ങള്ക്കു നാളെ തുടക്കം. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില് നടക്കുന്ന ആദ്യ സെമിയില് ബംഗളൂരു എഫ്സി, എഫ്സി ഗോവയെ നേരിടും.
ജംഷഡ്പുര് എഫ്സിയും മോഹന് ബഗാന് സൂപ്പര് ജയന്റ്സും തമ്മില് വ്യാഴാഴ്ചയാണ് രണ്ടാം സെമി. പ്ലേ ഓഫില് നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ കീഴടക്കിയാണ് ജംഷഡ്പുര് എഫ്സി സെമി ഫൈനല് ടിക്കറ്റ് കരസ്ഥമാക്കിയത്.
പ്ലേ ഓഫില് മുംബൈ സിറ്റി എഫ്സിയെ തകര്ത്തായിരുന്നു ബംഗളൂരുവിന്റെ സെമി പ്രവേശം. ലീഗ് ടേബിളില് ഒന്നും രണ്ടും സ്ഥാനക്കാരായാണ് മോഹന് ബഗാന് സൂപ്പര് ജയന്റ്സും ഗോവയും സെമിയിലേക്ക് എത്തിയത്.