E = mc² എന്ന പ്രസിദ്ധമായ സമവാക്യം വിഖ്യാത ശാസ്ത്രജ്ഞന് ആല്‍ബര്‍ട്ട് ഐൻസ്റ്റൈന്റെ ഈ സമവാക്യം പോലെ പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ തലമുടിയും.
ചുരുണ്ടിരിക്കുന്ന ഒതുക്കമില്ലാത്ത മുടിയെന്ന ഐന്‍സ്റ്റൈന്റെ ട്രേഡ്മാര്‍ക്ക് ഒരു ആറു വയസുകാരിയെയും ശ്രദ്ധേയയാക്കിയിരിക്കുകയാണ്.
നൂറു പേര്‍ക്ക്
ലോകത്തിലെ നൂറോളം പേര്‍ക്ക് ഈ അവസ്ഥ ബാധിക്കാറുണ്ടെന്നാണ് പറയുന്നത്. അവരില്‍ ഒരാളാണ് ന്യൂകാസില്‍ നിന്നുള്ള ഫ്ളോറന്‍സ് പാറ്റേഴ്സൺ.
ചുരുണ്ട മുടിയുള്ള ഫ്ളോറന്‍സ് പാറ്റേഴ്സണെ കണ്ടാല്‍ ആല്‍ബര്‍ട്ട് ഐൻസ്റ്റൈനെ പോലെ തന്നെ തോന്നും.
‘പ്രദേശത്തുള്ള എല്ലാവര്ക്കും അവളെ അറിയാം പ്രത്യേകിച്ച് ഇങ്ങനെയുള്ള മുടിയുള്ള കുഞ്ഞാണെന്ന് അറിയാമെന്നാണ് ഫ്ളോറന്‍സിന്റെ അമ്മ ജില് പെഡില്‍ റൈസ് പറഞ്ഞത്.
അച്ഛന് കൈല്‍ പാറ്റേഴ്സണ്‍, ഇതിനോടൊപ്പം ഇങ്ങനെപറഞ്ഞു – ‘അവള് എപ്പോഴും ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. അതുകൊണ്ടുതന്നെ അവള്‍ക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. ‘ അവളുടെ മുടി ചീകുന്നത് അസാധ്യമാണ്.
ഷവര്‍ ഉപയോഗിച്ച് മുടി നനയ്ക്കുന്നതും ബുദ്ധിമുട്ടാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കാരണം അവളുടെ മുടി വെള്ളം ആഗിരണം ചെയ്യുന്നത് വളരെ പതുക്കെയാണ്.
അനുസരണ ഒരു ദിവസം മാത്രം
“ഞങ്ങള്‍ അവളെ കുളിപ്പിച്ച് മുടി ഉണക്കി, കണ്ടീഷണര്‍ ഉപയോഗിച്ച് ഒതുക്കിവയ്ക്കും. പക്ഷേ, അനുസരണ ഒറ്റ ദിവസം മാത്രമേയുള്ളു.’
അതിമനോഹരമായ, സുന്ദരമായ ചുരുണ്ട മുടി പിറ്റേന്നാകുമ്പോഴേക്കും പഴയതുപോലെയാകും. ബോറിസ് ജോണ്‍സിന്റെയും കാരി ജോൺസിന്റെയും കുഞ്ഞ് വില്ഫ്രെഡിന്റെ മുടിയും ഫ്ളോറന്‍സിന്റെ അതേ അവസ്ഥയിലാണ്.
അപരിചിതരായ പലരും ആദ്യം അവളെ കാണുമ്പോള്‍ പലതരത്തിലുള്ള അഭിപ്രായങ്ങള്‍ പറയും. “ആ കുട്ടിയുടെ അവസ്ഥ നോക്കൂ’ എന്നിങ്ങനെയുള്ള കമന്റുകളാണ് പലപ്പോഴും ഞങ്ങള്‍ കേള്‍ക്കുന്നത്.
മുതിര്‍ന്നവരാണ് ഇത്തരം അഭിപ്രായങ്ങള്‍ അധികവും പറയുന്നത്. എന്തായാലും കുഞ്ഞ് ഫ്ളോറന്‍സ് ഇതൊന്നും ശ്രദ്ധിക്കാതെ താരമായങ്ങനെ നടക്കുകയാണ്.