കരുനാഗപ്പള്ളി: നിരവധി അംഗീകാരങ്ങളിലൂടെ ശ്രദ്ധേയമായ കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എസ്പിസി യൂണിറ്റിന് ലഭിച്ച ഐ എസ് ഒ അംഗീകാരം ഏറ്റുവാങ്ങി. സ്കൂളിൽ നടന്ന ചടങ്ങിൽ ഐ എസ് ഒ മാർക്കറ്റിംഗ് മാനേജർ എം ശ്രീകുമാറിൽ നിന്നും സിറ്റി പോലീസ് കമ്മീഷണർ പി കെ മധു അവാർഡ് ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ചു ചേർന്ന യോഗം ആർ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് എം കെ അഷ്റഫ് അധ്യക്ഷനായി. എസ് പി സി യൂണിറ്റ് തയ്യാറാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷീല ടി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്തോഷ്കുമാർ, നഗരസഭാ കൗൺസിലർ എസ് ശക്തികുമാർ, എസിപി വിദ്യാധരൻ, സി ഐ മഞ്ജുലാൽ, എസ്എംസി ചെയർമാൻ ബി എസ് രഞ്ജിത്ത്, ഹെഡ്മിസ്ട്രസ് ജെ ക്ലാരറ്റ്, പ്രിൻസിപ്പൽ സി എസ് ശോഭ എസ് സജി, വൈ സോമരാജൻ, ജയകുമാർ, കെ എസ് പുരം സത്താർ, പി എസ് സജികുമാർ, സോപാനം ശ്രീകുമാർ ,അജയകുമാർ രമ്യാ രാജേഷ്, എസ് പി സി യൂണിറ്റിന്റെ സി പി ഒ ശ്രീലത ജി തുടങ്ങിയവർ പ്രസംഗിച്ചു.
പഠനം, സേവനം, അച്ചടക്കം എന്നീ ലക്ഷ്യങ്ങളുയർത്തി കുട്ടിപ്പോലീസ് സംഘം നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് യൂണിറ്റിന് അംഗീകാരം ലഭ്യമായത്. വേറിട്ട നിരവധി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ യൂണിറ്റിന് സംസ്ഥാനത്തെ മികച്ച എസ് പി സി യൂണിറ്റിനുളള അംഗീകാരവും മികച്ച എസ്പിസി യൂണിറ്റ് സി പി ഒ യ്ക്കുള്ള അവാർഡ് സ്കൂളധ്യാപിക ജി ശ്രീലതയ്ക്കും ലഭിച്ചിരുന്നു. സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഒരു എസ് പി സി യൂണിറ്റിന് ഐ എസ് ഒ അംഗീകാരം ലഭിക്കുന്നത്.