ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകളുടെ താത്കാലിക വിലക്കു നീട്ടി എയർ ഇന്ത്യ. ടെൽ അവീവിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ സസ്പെൻഷൻ നവംബർ രണ്ടു വരെയാണു നീട്ടിയത്.
സാധാരണയായി, എയർ ഇന്ത്യ ഡൽഹിയിൽനിന്ന് ടെൽ അവീവിലേക്ക് ആഴ്ചയിൽ അഞ്ച് ദിവസം സർവീസുകൾ നടത്താറുണ്ട്. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്.