ക്രി​സ്ത്യ​ൻ ഗ്രാ​മ​ത്തി​ൽ ഇ​സ്രേ​ലി ആ​ക്ര​മ​ണം; 18 പേ​ർ കൊ​ല്ല​പ്പെ​ട്ടു



ദെ​യ്‌​ർ അ​ൽ-​ബ​ലാ​ഹ്: വ​ട​ക്ക​ൻ ല​ബ​ന​നി​ലെ ക്രി​സ്ത്യ​ൻ ഗ്രാ​മ​ത്തി​ൽ ഇ​സ്രേ​ലി സേ​ന​യു​ടെ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 18 പേ​ർ കൊ​ല്ല​പ്പെ​ട്ടു.ഐ​തൂ​വി​ലെ പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​നു നേ​ർ​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം.

മാ​റോ നൈ​റ്റ് ക്രി​സ്ത്യ​ൻ വി​ഭാ​ഗം വ​സി​ക്കു​ന്ന ഐ​തൂ​വി​ൽ നി​ര​വ​ധി പ​ള്ളി​ക​ളു​ണ്ട്. ആ​യി​ര​ത്തി​ലേ​റെ പേ​ർ താ​മ​സി​ക്കു​ന്നു. ക്രി​സ്ത്യ​ൻ ഭൂ​രി​പ​ക്ഷ​മു​ള്ള മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​റെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നാ​ണ് ഇ​സ്ര​യേ​ൽ പ​റ​യു​ന്ന​ത്.

ല​ബ​ന​ന്‍റെ തെ​ക്ക​ൻ​ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഹി​സ്ബു​ള്ള ഭീ​ക​ര​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച മാ​ത്രം ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ല​ബ​ന​നി​ൽ 51 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഹി​സ്ബു​ള്ള​ക​ളു​ടെ ഇ​രു​നൂ​റി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് ഇ​സ്രേ​ലി സേ​ന അ​റി​യി​ച്ചു.

Related posts

Leave a Comment