ഗാ​സ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം; മ​ര​ണ​സം​ഖ്യ 500 കടന്നു

ഗാ​സ: ഗാ​സ​യി​ലെ ഹോ​സ്പി​റ്റ​ല്‍ വ​ള​പ്പി​ല്‍ ഇ​സ്ര​യേ​ല്‍ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ മ​ര​ണ​സം​ഖ്യ 500  കടന്നതായി സൂചന.എ​ന്നാ​ല്‍ വ്യോ​മാ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം നി​ഷേ​ധി​ച്ച ഇ​സ്ര​യേ​ൽ, ഹ​മാ​സ്  തീവ്രവാദി​ക​ള്‍ വി​ട്ട റോ​ക്ക​റ്റ് ല​ക്ഷ്യം തെ​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ​തി​ച്ച​താ​ണെ​ന്നാ​ണ് ആ​രോ​പി​ക്കു​ന്ന​ത്.

ഇ​സ്ര​യേ​ലി​ന് പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഹ​മാ​സി​നെ​തി​രാ​യ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​മാ​യു​ള്ള ച​ര്‍​ച്ച​ക​ൾ​ക്കാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ പ​ശ്ചി​മേ​ഷ്യ​യി​ൽ എ​ത്തു​ന്ന​തി​നു തൊ​ട്ടു​മു​മ്പാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ന് ഹ​മാ​സ് ഇ​സ്ര​യേ​ലി​നെ ആ​ക്ര​മി​ച്ച​തി​നു പി​ന്നാ​ലെ ഇ​രു​ഭാ​ഗ​ത്തു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പ​ത്തു ദി​വ​സ​മാ​യി തു​ട​രു​ന്ന ഇ​സ്ര​യേ​ല്‍ ബോം​ബാ​ക്ര​മ​ണ​ത്തി​ല്‍ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട 200നും 300​നും ഇ​ട​യി​ലു​ള്ള ആ​ളു​ക​ള്‍ ഗാ​സ​യി​ലെ അ​ഹ്‌​ലി അ​റ​ബ് ആ​ശു​പ​ത്രി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​താ​യി ഹ​മാ​സി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. 

ബോം​ബാ​ക്ര​മ​ണ​ത്തി​ല്‍ വാ​സ​സ്ഥ​ലം ന​ഷ്ട​മാ​യ​വ​ര്‍ കൂ​ട്ട​ത്തോ​ടെ ഹോ​സ്പി​റ്റ​ലു​ക​ളി​ലാ​ണ് ക​ഴി​യു​ന്ന​ത്. ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു വ്യോ​മാ​ക്ര​മ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്.

യുദ്ധക്കുറ്റമെന്നാണ് സംഭവത്തെ ജോർദാൻ വിശേഷിപ്പിച്ചത്. ​ ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ജോ​ര്‍​ദാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ലെ ഇ​സ്ര​യേ​ല്‍ ഏം​ബ​സി​യി​ലേ​ക്ക് വ​ന്‍ പ്ര​ക​ട​നം ന​ട​ന്നു.

ജോ​ര്‍​ദാ​നെ​ക്കൂ​ടാ​തെ ഖ​ത്ത​റും സൗ​ദി​യു​മു​ള്‍​പ്പെ​ടെ​യു​ള്ള മറ്റ് അ​റ​ബ്-​മു​സ്ലീം രാ​ജ്യ​ങ്ങ​ളും വ്യോ​മാ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

Related posts

Leave a Comment