ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ യു​എ​ൻ സേ​നാം​ഗ​ങ്ങ​ൾ​ക്കു പ​രി​ക്ക്

ബെ​യ്റൂ​ട്ട്: തെ​ക്ക​ൻ ല​ബ​ന​നി​ൽ ഇ​സ്രേ​ലി സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു യു​എ​ൻ സ​മാ​ധാ​ന സേ​നാം​ഗ​ങ്ങ​ൾ​ക്കു പ​രി​ക്കേ​റ്റു.

ന​ക്കൗ​ര​യി​ലെ സ​മാ​ധാ​ന​സേ​നാ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​നു നേ​ർ​ക്ക് ഇ​സ്രേ​ലി ടാ​ങ്കു​ക​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടു​ത്തെ വാ​ച്ച്ട​വ​റി​ലു​ണ്ടാ​യി​രു​ന്ന സൈ​നി​ക​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. സൈ​നി​ക​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ല.

റാ​സ് ന​ക്കൗ​ര​യി​ലെ യു​എ​ൻ സ​മാ​ധാ​ന​സേ​നാ ആ​സ്ഥാ​ന​വും ഇ​സ്രേ​ലി സേ​ന ആ​ക്ര​മി​ച്ചു. സ​മാ​ധാ​ന​സേ​നാം​ഗ​ങ്ങ​ളു​ടെ ബ​ങ്ക​റി​നു നേ​ർ​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം. വാ​ഹ​ന​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും ത​ക​ർ​ന്നു. നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ വെ​ടി​വ​ച്ചു ന​ശി​പ്പി​ച്ചു.

സ​മാ​ധാ​ന​സേ​ന​യ്ക്കു നേ​ർ​ക്കു​ള്ള ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്‌​ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് യു​എ​ൻ സേ​ന പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment