ഗാസ സിറ്റി: ഇസ്രയേൽ സൈന്യം ഗാസയിൽ കയറി ആക്രമണം ആരംഭിച്ചു. അതിർത്തിയിൽ വിന്യസിച്ചിരുന്ന സൈനിക ടാങ്കുകൾ ഗാസയിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാൽ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമാണ് നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം വിശദീകരിച്ചു.
കൂടാതെ ഹമാസ് ബന്ദികളാക്കിയവരെ തേടി സൈനിക നീക്കം തുടങ്ങിയെന്നും ഇസ്രയേൽ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. 200ലേറെപ്പേരെ ഹമാസ് ബന്ദികളാക്കിയതായാണ് റിപ്പോർട്ട്.
ഹമാസ് താവളമാക്കിയിരിക്കുന്ന ടണലുകളിൽ ഉൾപ്പെടെ ആക്രമണം നടത്തിയതായി സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിനിടെ ഹമാസിന്റെ രണ്ടു ഡ്രോണുകൾ തകർത്തെന്നും ഇസ്രയേൽ സേന വ്യക്തമാക്കി
അതേസമയം, ഗാസയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യത്തെ നേരിട്ടുവെന്ന് ഹമാസ് അവകാശപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 436 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 കടന്നു. മരിച്ചവരിൽ പകുതിയോളം കുട്ടികളാണെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.